പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാനുണ്ടോ? നേട്ടങ്ങൾ ഇവയാണ്

Published : Feb 22, 2026, 08:53 PM IST
savings

Synopsis

10 വയസ്സിന് മുകളിലുള്ള കുട്ടികളുടെ പേരിലും അക്കൗണ്ട് എടുക്കാം. ഇത് അവരുടെ ഭാവിയിലേക്കുള്ള ഒരു സമ്പാദ്യമായി മാറും.

സുരക്ഷിതമായ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. വെറും 1000 രൂപ മുതൽ ഈ പദ്ധതിയിൽ ചേരാം. ഏറ്റവും കൂടിയ നിക്ഷേപത്തിന് പരിധിയില്ല. ഒന്ന് മുതൽ അഞ്ച് വർഷം വരെയാണ് കാലാവധി. കാലാവധി കൂടുന്തോറും പലിശയും കൂടും. ഈ പദ്ധതിയുടെ പലിശ നിരക്ക് 6.9% മുതൽ 7.5% വരെയാണ്. പല പ്രമുഖ ബാങ്കുകളുടെയും സ്ഥിരനിക്ഷേപ പലിശയേക്കാൾ കൂടുതലാണിത്. പോസ്റ്റ് ഓഫീസ് കേന്ദ്രസർക്കാർ സ്ഥാപനമായതുകൊണ്ട് തന്നെ നിക്ഷേപിക്കുന്ന പണം പൂർണമായും സുരക്ഷിതമായിരിക്കും. അതുകൊണ്ട് തന്നെ, നിക്ഷേപത്തിന്റെ ഒരു ഭാഗം ഇത്തരം റിസ്ക് കുറഞ്ഞ പദ്ധതികളിൽ ഇടുന്നത് നല്ലതാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയാറുണ്ട്.

ഒറ്റയ്ക്കോ അല്ലെങ്കിൽ കുടുംബാംഗങ്ങളുമായി ചേർന്നോ ഈ അക്കൗണ്ട് തുടങ്ങാം. 10 വയസ്സിന് മുകളിലുള്ള കുട്ടികളുടെ പേരിലും അക്കൗണ്ട് എടുക്കാം. ഇത് അവരുടെ ഭാവിയിലേക്കുള്ള ഒരു സമ്പാദ്യമായി മാറും. 5 വർഷത്തെ നിക്ഷേപത്തിന് ആദായനികുതി ഇളവും ലഭിക്കും. എന്നാൽ, കാലാവധിക്ക് മുൻപ് പണം പിൻവലിക്കുന്നതിന് കർശനമായ നിയമങ്ങളുണ്ട്.

ആറ് മാസത്തിന് മുൻപ് പണം പിൻവലിക്കാൻ സാധിക്കില്ല. ആറ് മാസത്തിനും ഒരു വർഷത്തിനും ഇടയിൽ അക്കൗണ്ട് ക്ലോസ് ചെയ്താൽ, സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ മാത്രമേ കിട്ടൂ. ഇനി, 2, 3, അല്ലെങ്കിൽ 5 വർഷത്തെ അക്കൗണ്ടുകൾ ഒരു വർഷത്തിന് ശേഷം ക്ലോസ് ചെയ്താൽ, വാഗ്ദാനം ചെയ്ത പലിശയിൽ നിന്ന് 2% കുറച്ചുള്ള തുകയേ ലഭിക്കൂ.

ഉദാഹരണത്തിന്, നിങ്ങൾ 2,00,000 രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ, ഏകദേശം 29,776 രൂപ പലിശയായി ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ കയ്യിൽ 2,29,776 രൂപയുണ്ടാകും. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത, എന്നാൽ ഉറപ്പായ വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇതൊരു മികച്ച വഴിയാണ്.

PREV
Read more Articles on
click me!

Recommended Stories

സ്വർണം വാങ്ങണോ, എസ്ഐപി ആരംഭിക്കണോ? ഏത് നിക്ഷേപമാണ് ​ഗുണം ചെയ്യുക
50,000 രൂപ വരെ ലഭിക്കും, ആധാർ കാർഡ് മാത്രം മതി; അറിയാം ഇൻസ്റ്റൻ്റ് പേഴ്സണൽ ലോണിനെക്കുറിച്ച്