ബെൻസ്, ഔഡി കാറുകൾ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് അടുത്തമാസം വന്‍ പണി വരുന്നു !

By Web TeamFirst Published Jul 24, 2019, 3:10 PM IST
Highlights

നിർമ്മാണച്ചെലവും കസ്റ്റംസ് ഡ്യൂട്ടിയും കൂടിയതിനാലാണ് കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ വില കൂട്ടേണ്ടി വരുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

കൊച്ചി: വിദേശ നിർമിത ആഡംബര കാറുകള്‍ വാങ്ങാൻ ഇനി കൂടുതൽ പണം മുടക്കേണ്ടി വരും. അടുത്ത മാസം മുതൽ മെഴ്സിഡസ് ബെൻസ്, ഔഡി കാറുകൾക്ക് ഒരു ലക്ഷം മുതൽ അഞ്ചരലക്ഷം വരെ വരെ അധികവില നൽകേണ്ടി വരും. 

നിർമ്മാണച്ചെലവും കസ്റ്റംസ് ഡ്യൂട്ടിയും കൂടിയതിനാലാണ് കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ വില കൂട്ടേണ്ടി വരുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകളുടെ കസ്റ്റംസ് ഡ്യൂട്ടി 25 ൽ നിന്ന് 30 ശതമാനമായി കേന്ദ്രം ഉയർത്തിയിരുന്നു. 

എന്നാൽ, ബിഎംഡബ്യൂ, ജെഎല്‍ആര്‍ ഇന്ത്യ, വോള്‍വോ എന്നീ ആഡംബര കാറുകളുടെ വില ഉടൻ കൂടാൻ ഇടയില്ലെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്.
 

click me!