
രാജ്യത്ത് ക്യൂആര്‍ കോഡ് തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളാണ് നടക്കുന്നത് എന്നാണ് കണക്ക്. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മാത്രമല്ല, ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാൻ കഴിയില്ല എന്നതും വെല്ലുവിളിയാണ്. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍ കോഡ് മാറ്റി വ്യാജ ക്യൂ ആര്‍ കോഡ് വച്ചാണ് പല തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്. വ്യാജ ക്യൂ ആര്‍ കോഡാണ് സ്കാന്‍ ചെയ്യുന്നതെന്ന് അറിയാതെ ഉപയോക്താക്കൾ തട്ടിപ്പുകാരുടെ യുആര്‍എല്ലുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഇത് വഴി ഇവരുടെ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശിക്കാനും സാധിക്കും.
ഇങ്ങനെ മാറ്റം വരുത്തിയ ക്യൂ ആര്‍ കോഡുകൾ ഉപയോക്താക്കളെ വിശ്വാസയോഗ്യമല്ലാത്ത ആപ്പ് സ്റ്റോറുകളിലേക്ക് എത്തിക്കുകയും വൈറസുകൾ, സ്പൈവെയർ, ട്രോജനുകൾ എന്നിവ അടങ്ങിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ഡേറ്റ മോഷണം, സ്വകാര്യത ലംഘനങ്ങൾ, റാൻസംവെയർ ആക്രമണങ്ങൾ, ക്രിപ്‌റ്റോകറൻസി മൈനിംഗ് എന്നിവയിലേക്ക് നയിച്ചേക്കാം.
ഹോട്ട്‌സ്‌പോട്ട് ഹണിപോട്ട് എന്നറിയപ്പെടുന്ന സൈബർ കുറ്റവാളികൾക്കിടയിലുള്ള മറ്റൊരു തട്ടിപ്പ് രീതിയും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുകയും അതിലൂടെ അവരുടെ ക്യൂ ആര്‍ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ സൗജന്യ ഇന്റർനെറ്റ് ആക്‌സസ് വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നു. കണക്റ്റുചെയ്‌തുകഴിഞ്ഞാൽ, കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ, വ്യക്തിഗതമോ രഹസ്യമോ ആയ ബിസിനസ്സ് വിവരങ്ങൾ , ഓൺലൈൻ ബാങ്കിംഗ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവ ചോർത്തുന്നതാണ് ഇവരുടെ രീതി.