വ്യാപാര രഹസ്യങ്ങൾ ചോർത്തൽ കേസ്, ടിസിഎസിന് 194 മില്യൺ ഡോളർ പിഴ ചുമത്തി യുഎസ് കോടതി

Published : Nov 24, 2025, 09:16 PM IST
money

Synopsis

ടിസിഎസിലേക്ക് മാറിയ മുൻ ജീവനക്കാർ വഴി ടിസിഎസ് തങ്ങളുടെ സോഫ്റ്റ്‌വെയർ തെറ്റായി ആക്‌സസ് ചെയ്‌തുവെന്ന് സിഎസ്‌സി ആരോപിച്ചതോടെയാണ് ഈ നിയമപോരാട്ടം ആരംഭിച്ചത്.

വാഷിം​ഗ്ടൺ: അമേരിക്കയിൽ നിന്നും നിയമപരമായ തിരിച്ചടി നേരിട്ട് ടിസിഎസ്. 194 മില്യൺ ഡോളർ പിഴ ചുമത്തിയ ഡിസ്ട്രിക്റ്റ് കോടതി എടുത്ത മുൻ തീരുമാനം അപ്പീൽ കോടതി ശരിവച്ചിരിക്കുകയാണ്. ഡിഎക്സ്സി ടെക്നോളജിയുടെ ഭാഗമായ കമ്പ്യൂട്ടർ സയൻസസ് കോർപ്പറേഷനുമായി (സിഎസ്സി) നിലനിൽക്കുന്ന തർക്കത്തിലാണ് 194 മില്യൺ ഡോളർ പിഴ ചുമത്തിയത്. 2019 ലാണ് ഈ കേസ് ആരംഭിച്ചത്. ടിസിഎസിനെതിരായ നേരത്തെയുള്ള ഇൻജക്ഷൻ കോടതി റദ്ദാക്കുകയും കേസ് കൂടുതൽ അവലോകനത്തിനായി നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ടെക്സസിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തു. 2024 ജൂൺ 14-ന് ജില്ലാ കോടതി ടിസിഎസിന് മൊത്തം 194.2 മില്യൺ ഡോളർ ബാധ്യതയുണ്ടെന്ന് കണ്ടെത്തിയ മുൻ തീരുമാനത്തെ തുടർന്നാണ് ഈ വിധി. നഷ്ടപരിഹാരം, മാതൃകാപരമായ നഷ്ടപരിഹാരം, പലിശ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എന്താണ് കേസ്?

ടിസിഎസിലേക്ക് മാറിയ മുൻ ജീവനക്കാർ വഴി ടിസിഎസ് തങ്ങളുടെ സോഫ്റ്റ്‌വെയർ തെറ്റായി ആക്‌സസ് ചെയ്‌തുവെന്ന് സിഎസ്‌സി ആരോപിച്ചതോടെയാണ് ഈ നിയമപോരാട്ടം ആരംഭിച്ചത്. ട്രാൻസ്‌അമേരിക്കയുമായി 2 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചതിന് ശേഷം, ഈ ആക്‌സസ് ടിസിഎസിന് ഒരു ഇൻഷുറൻസ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാൻ സഹായിച്ചുവെന്ന് സിഎസ്‌സി അവകാശപ്പെട്ടു. വിധിക്കെതിരെ എല്ലാ നിയമപരമായ വഴികളും ടിസിഎസ് പരിശോധിക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ടിസിഎസ് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

ഗ്രാറ്റുവിറ്റിയില്‍ പറ്റിപ്പ് നടക്കില്ല; തടയിട്ട് പുതിയ തൊഴില്‍ നിയമം, മാറ്റങ്ങൾ അറിഞ്ഞിരിക്കണം
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നഷ്ടം ആര്‍ക്കൊക്കെ? ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി