ക്ഷാമം പരിഹരിക്കാൻ തീവ്ര ശ്രമം: കൽക്കരി ഗതാഗതത്തിനായി 753 ട്രെയിനുകൾ റദ്ദാക്കി

By Web TeamFirst Published Apr 30, 2022, 7:09 AM IST
Highlights

ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാൻ മെയ് എട്ടു വരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കൽ തുടരുമെന്നാണ് അറിയിപ്പ്

ദില്ലി: രാജ്യത്തെ കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഊർജിത ശ്രമം. സ്റ്റോക്ക് ഉള്ള കൽക്കരി എത്രയും വേഗം താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. യുദ്ധ കാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനായി മെയിൽ, എക്സ്പ്രസ്സ്‌, പാസഞ്ചർ ട്രെയിനുകളടക്കം 753 ട്രെയിനുകൾ ഇന്ന് റദ്ദാക്കി.

കൽക്കരി നീക്കം വേഗത്തിലാക്കാൻ റെയിൽവേ സജ്ജമാക്കിയിരിക്കുന്നത് 517 കൽക്കരി വാഗണുകളാണ്. ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാൻ മെയ് എട്ടു വരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കൽ തുടരുമെന്നാണ് അറിയിപ്പ്. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 713 ട്രിപ്പുകളും വടക്കൻ റെയിൽവേയിൽ 40 ട്രിപ്പുകളുമാണ് ഇതുവരെ റദ്ദാക്കിയത്. മൺസൂണിന് മുൻപ് കൂടൂതൽ കൽക്കരി സ്റ്റോക്ക് താപ വൈദ്യുതി നിലയങ്ങളിൽ എത്തിക്കാനാണ് തീരുമാനം.

click me!