ആപ്പിൾ ഐഫോൺ 17 പുറത്തിറങ്ങിയപ്പോൾ കോളടിച്ചത് ഈ ഓഹരികള്‍ക്ക്; വിലയില്‍ വമ്പന്‍ മുന്നേറ്റം

Published : Sep 19, 2025, 02:39 PM IST
iPhone

Synopsis

ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ പ്രധാന വിതരണക്കാരില്‍ ഒരാളാണ് റെഡിങ്ടണ്‍.

പ്പിളിന്റെ പുതിയ ഐഫോണ്‍ 17 ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചതോടെ, വിതരണക്കാരായ റെഡിങ്ടണിന്റെ ഓഹരികള്‍ക്ക് വന്‍ മുന്നേറ്റം. ഇന്ന് വ്യാപാരത്തിനിടെ റെഡിങ്ടണിന്റെ ഓഹരി വില 9 ശതമാനത്തിലധികം വര്‍ധിച്ച് 314.40 രൂപയിലെത്തി. ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ പ്രധാന വിതരണക്കാരില്‍ ഒരാളാണ് റെഡിങ്ടണ്‍. 2007 മുതലാണ് ഇവര്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. ഐഫോണ്‍ 17-ന് ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 16-ന്റെ പ്രീ-ബുക്കിങ്ങിനെക്കാള്‍ വലിയ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇത് റെഡിങ്ടണ്‍ ഓഹരികളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെഡിംഗ്ടണിന്റെ മൊത്തം വരുമാനത്തിന്റെ 30 ശതമാനം ആപ്പിളില്‍ നിന്നായിരുന്നെങ്കില്‍, ഈ വര്‍ഷം ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം അത് 34 ശതമാനമായി വര്‍ദ്ധിച്ചു.

വരും മാസങ്ങളില്‍ ഉത്സവ സീസണ്‍ പ്രമാണിച്ച് വില്‍പ്പന ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഇത് കമ്പനിയുടെ ലാഭം കൂട്ടുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. ഓഹരിവില കുതിച്ചുയരുന്നതിനോടൊപ്പം റെഡിങ്ടണിന്റെ ഓഹരികളില്‍ വലിയ തോതിലുള്ള വ്യാപാരവും നടക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 158.61 രൂപയില്‍ നിന്ന് റെഡിങ്ടണ്‍ ഓഹരി വില ഏകദേശം 98 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ രേഖപ്പെടുത്തിയ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 334.8 രൂപയില്‍ നിന്ന് 6 ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ട്.

2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റെഡിംഗ്ടണ്‍ മികച്ച സാമ്പത്തിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 246 കോടി രൂപയായിരുന്ന അറ്റാദായം 12 ശതമാനം വര്‍ധിച്ച് 275 കോടി രൂപയായി. കമ്പനിയുടെ വരുമാനം 22 ശതമാനം വര്‍ധിച്ച് 25,952 കോടി രൂപയായി. എങ്കിലും, വരുമാനവും ലാഭവും മുന്‍ പാദത്തേക്കാള്‍ കുറവാണ്.

പുതിയ ഐഫോണ്‍ 17 സീരീസില്‍,ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ലാവെന്‍ഡര്‍, മിസ്റ്റ് ബ്ലൂ, സാേജ്, വൈറ്റ്, ബ്ലാക്ക് നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്. 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. ഐഫോണ്‍ 17-ന്റെ അടിസ്ഥാന മോഡലിന് 82,900 രൂപ മുതലാണ് വില. 1TB സ്റ്റോറേജ് ഉള്ള ഐഫോണ്‍ 17 പ്രോ മാക്‌സിന് 1.9 ലക്ഷം രൂപ വരെ വിലയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു
പലിശ കുറച്ച് ആർബിഐ, റിപ്പോ 5.25 ശതമാനത്തിൽ; നേട്ടം ആർക്കൊക്കെ?