'അജിയോ'യ്ക്ക് ശേഷം വിജയം കൊയ്യാൻ 'ടിര'; ബ്യൂട്ടി റീട്ടെയില്‍ പ്ലാറ്റ്‌ഫോമുമായി ഇഷ അംബാനിയുടെ റിലയൻസ് റീട്ടെയിൽ

Published : Apr 06, 2023, 06:17 PM IST
'അജിയോ'യ്ക്ക് ശേഷം വിജയം കൊയ്യാൻ 'ടിര'; ബ്യൂട്ടി റീട്ടെയില്‍ പ്ലാറ്റ്‌ഫോമുമായി ഇഷ അംബാനിയുടെ റിലയൻസ് റീട്ടെയിൽ

Synopsis

നൈക്ക, മിന്ത്ര, ടാറ്റ ക്ലിക് എന്നിവയോട് ഏറ്റുമുട്ടാൻ റിലയൻസിന്റെ 'ടിര'  വിവിധ ആഗോള ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉല്പന്നങ്ങളാണ്ഇഷ അംബാനിയുടെ റിലയൻസ് റീട്ടെയിൽ ടിരയിലൂടെ വാഗ്ദാനം ചെയ്യുന്നത്   

മുംബൈ: ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ പുതിയ ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. 'ടിര' എന്നതാണ് പുതിയ പ്ലാറ്റഫോമിന്റെ പേര്. ടിര ആപ്പും വെബ്‌സൈറ്റും പുറത്തിറക്കിയതിന് പുറമെ  മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവിൽ കമ്പനി ടിര സ്റ്റോറും ആരംഭിച്ചിട്ടുണ്ട്. വിവിധ ആഗോള ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉല്പന്നങ്ങളാണ് ഇന്ത്യയിലുടനീളമുള്ള സൗന്ദര്യ പ്രേമികള്‍ക്കായി ടിര ഒരുക്കുന്നത്. 

തടസ്സമില്ലാത്തതുമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യാനും ഒപ്പം എല്ലാ മേഖലയിലുള്ള ഇന്ത്യൻ ഉപഭോക്താക്കൾക്ക് മികച്ച ഉത്പന്നം ടിര വാഗ്ദാനം ചെയ്യുന്നതായി റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു.

ALSO READ: ആഡംബരത്തിന്റെ അവസാന വാക്ക്! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിലെ ടിര സ്റ്റോർ 4,300 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്നതാണ്. ലണ്ടൻ ആസ്ഥാനമായുള്ള ഇന്നൊവേഷൻ സ്റ്റുഡിയോയായ ഡാൽസിയേൽ ആൻഡ് പൗ ആണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉയർന്ന പരിശീലനം ലഭിച്ച ബ്യൂട്ടി അഡൈ്വസർമാർ നൽകുന്ന മികച്ച ഇൻക്ലാസ് ഉപഭോക്തൃ അനുഭവവും ടിറ സ്റ്റോറുകൾ വാഗ്ദാനം ചെയ്യുന്നു. 

ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റഫോമായ നൈക്ക ഇന്ത്യയിൽ വൻ വിജയമായതിന് ശേഷമാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി തന്റെ പുതിയ ബ്യൂട്ടി റീട്ടെയിൽ ഷോപ്പിംഗ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ ടിരയുടെ ഏറ്റവും വലിയ എതിരാളി നൈക്ക തന്നെയായിരിക്കുമെന്നതിന് സംശയമില്ല. ഒപ്പം ടാറ്റ ക്ലിക്, മിന്ത്ര എന്നിവയോടും ടിര മത്സരിക്കും. 

ALSO READ: മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണത്തിന്റെ വില! തുറന്ന് പറഞ്ഞ് നിത അംബാനി

എല്ലാ ബ്യൂട്ടി പ്രൊഡക്ടുകളും ഒരു കുടക്കീഴിൽ ലഭിക്കുമെന്നതാണ് ടിരയുടെ പ്രത്യേകതയെന്ന് ഇഷ അംബാനി പറഞ്ഞു. ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്, 
 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും