Latest Videos

ഉയരുന്ന മാന്ദ്യ ഭീതി; ഈ ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിൽ മാന്ദ്യത്തിന്റെ അപകടസാധ്യത വർദ്ധിക്കുന്നു

By Web TeamFirst Published Jul 26, 2022, 12:29 PM IST
Highlights

ഏഷ്യൻ സമ്പദ്‌വ്യവസ്ഥകൾ  മാന്ദ്യത്തിന്റെ അപകടസാധ്യത ഉയരുന്നതായി  സർവേ ഫലം. ശ്രീലങ്ക നേരിടുക സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും മോശം വശം. 
 

ഷ്യൻ വിപണികളിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി ബ്ലൂംബെർഗ് സർവേ ഫലം  പണപ്പെരുപ്പം എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കുതിക്കുന്നതിനാൽ വിവിധ സെൻട്രൽ ബാങ്കുകൾക്ക് പലിശ നിരക്കുകൾ ഉയർത്തേണ്ടതായി വരുന്നു.  

സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും മോശം വശം നേരിടുകയാണ് ശ്രീലങ്ക. പണപ്പെരുപ്പവും ആഭന്തര രാഷ്ട്രീയ പിരിമുറുക്കങ്ങളും കടം കഴുത്തോളമെത്തിയ ശ്രീലങ്കയെ വിഴുങ്ങുകയാണ്. അടുത്ത വർഷം ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴാനുള്ള സാധ്യത 85 ശതമാനം ആണെന്നാണ് പുതിയ ബ്ലൂംബെർഗ് സർവേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. മുൻപത്തെ സർവേയിൽ ഇത് 33 ശതമാനം സാധ്യതയായിരുന്നു. 

ന്യൂസിലാൻഡ്, തായ്‌വാൻ, ഓസ്‌ട്രേലിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത യഥാക്രമം 33%, 20%, 20%, 8% എന്നിങ്ങനെയാണെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഈ രാജ്യങ്ങളിലെയെല്ലാം സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് ഉയർത്തുകയാണ്. 

Read Also: ആദായ നികുതി റിട്ടേൺ; അവസാന തീയതി ബാങ്ക് അവധിയാണ്, ടാക്സ് നൽകുന്നവർ അറിയേണ്ടതെല്ലാം

ബ്ലൂംബെർഗ് സർവേയിൽ മറ്റുള്ള ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളുടെ മാന്ദ്യത്തിന്റെ സാധ്യത കഴിഞ്ഞ സർവേയിൽ നിന്നും മാറ്റമില്ലാതെ തുടർന്നു. ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കാനുള്ള സാധ്യത 20 ശതമാനമാണ്.  ദക്ഷിണ കൊറിയയോ ജപ്പാനോ സാമ്പത്തിക മദ്ധ്യം അഭിമുഖീകരിക്കാനുള്ള സാധ്യത 25 ശതമാനമാണ്. 

അതേസമയം. യൂറോപ്പിനെയും അമേരിക്കയെയും അപേക്ഷിച്ച് ഏഷ്യൻ സമ്പദ്‌വ്യവസ്ഥകൾ ഏറെക്കുറെ പ്രതിരോധശേഷിയുള്ളവയാണ്. ഊർജ വില കുതിച്ചുയരുന്നത് ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചത്, സ്പിൽഓവർ ഇഫക്റ്റ് ആ പ്രദേശത്തിന്റെ ബാക്കി ഭാഗങ്ങളെ ബാധിക്കുമെന്ന് മൂഡീസ് അനലിറ്റിക്‌സ് ഇൻക് ചീഫ് ഏഷ്യ പസഫിക് ഇക്കണോമിസ്റ്റ് സ്റ്റീവൻ കോക്രെയ്ൻ പറഞ്ഞു. 

Read Also: കടൽ കടത്താതെ ഇന്ത്യ സൂക്ഷിക്കുക 80 ശതമാനം അധികം ഗോതമ്പ്

സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കാനുള്ള ഏഷ്യയുടെ സാധ്യത 20  മുതൽ 25 ശതമാനം വരെയാണ്. എന്നാൽ, അമേരിക്കയുടെ മാന്ദ്യ സാധ്യത 40 ശതമാനമാണ്. യൂറോപ്പിന്റെ മാന്ദ്യ സാധ്യത 50 മുതൽ 55 ശതമാനം വരെയാണ്. 

 

click me!