റിസര്‍വ് ബാങ്കില്‍ ചുമതലകള്‍ മാറുന്നു !

Published : Jul 25, 2019, 04:33 PM ISTUpdated : Jul 25, 2019, 04:44 PM IST
റിസര്‍വ് ബാങ്കില്‍ ചുമതലകള്‍ മാറുന്നു !

Synopsis

പുതുക്കിയ ചുമതലകള്‍ പ്രകാരം എന്‍ എസ് വിശ്വനാഥന്‍, ബി പി കനുന്‍ഗോ, എംകെ ജെയ്ന്‍ തുടങ്ങിയ മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ക്കുമായി ഇനി 12 വകുപ്പുകളുടെ ചുമതലയാകും ഉണ്ടാകുക.

മുംബൈ: ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ച സാഹചര്യത്തില്‍ മറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിരുന്നു ചുമതലകളില്‍ മാറ്റം വരുത്തുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ധനനയ വകുപ്പിന്‍റെ ചുമതലയാണ് പ്രധാനമായും വിരാല്‍ ആചാര്യ വഹിച്ചിരുന്നത്. സാമ്പത്തിക അവലോകന- മാതൃകാ രൂപീകരണ യൂണിറ്റും ഇതിന് കീഴിലായിരുന്നു. 

പുതുക്കിയ ചുമതലകള്‍ പ്രകാരം എന്‍ എസ് വിശ്വനാഥന്‍, ബി പി കനുന്‍ഗോ, എംകെ ജെയ്ന്‍ തുടങ്ങിയ മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ക്കുമായി ഇനി 12 വകുപ്പുകളുടെ ചുമതലയാകും ഉണ്ടാകുക. നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് സാധാരണഗതിയില്‍ റിസര്‍വ് ബാങ്കില്‍ ഉണ്ടാകുക. 

ആചാര്യ രാജിവച്ച ഒഴിവില്‍ പകരം നടത്തേണ്ട നിയമനത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ മാസമാണ് വിരാള്‍ ആചാര്യ അപ്രതീക്ഷിതമായി രാജിവയ്ക്കുന്നത്.  

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ