Share Market Live: അവധി ആഘോഷിച്ച് ഓഹരി വിപണി; വ്യാപാര സമയം അറിയാം

By Web TeamFirst Published Aug 9, 2022, 10:44 AM IST
Highlights

എൻഎസ്ഇയും ബിഎസ്ഇയും ഇന്ന് അവധിയാണ്. വിപണി അടച്ചിടുന്നു മറ്റ് ദിനങ്ങൾ കൂടി അറിയാം 

മുംബൈ: മുഹറം പ്രമാണിച്ച് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ (NSE) എൻഎസ്ഇയും (BSE) ബിഎസ്ഇയും ഇന്ന് അവധിയാണ്.  ബിഎസ്ഇയുടെ വെബ്സൈറ്റിൽ ആണ് ഇന്ന് അവധിയായിരിക്കുമെന്ന ഔദ്യോഗിക അറിയിപ്പുള്ളത്. ബിഎസ്ഇയിലും എൻഎസ്ഇയിലും എല്ലാ വിഭാഗങ്ങളുടെയും വ്യാപാരവും ഇന്ന് നടക്കില്ല. വിവിധ കാരണങ്ങളാൽ ഈ മാസം  മൊത്തം മൂന്ന് ദിവസം മാർക്കറ്റുകൾ അടഞ്ഞുകിടക്കും. മുഹറം അവധിക്ക് പുറമെ,  76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനാൽ ഓഗസ്റ്റ് 15 നും ഗണേശ ചതുര്ഥിയുടെ ദിനമായ ഓഗസ്റ്റ് 31 നും വ്യാപാരം നിർത്തിവച്ചിരിക്കും.

2022 ലെ ഓഹരി വിപണി അവധികളുടെ ലിസ്റ്റ്  ബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. എന്നാൽ കമ്മോഡിറ്റി മാർക്കറ്റ് രാവിലെയുള്ള സെഷനിൽ മാത്രമേ അവധി ആയിരിക്കൂ, അതായത് ഓഗസ്റ്റ് 9, 31 തീയതികളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ. വൈകുന്നേരം 5 മുതൽ 11:30/11:55 വരെ സായാഹ്ന സെഷനിൽ വ്യാപാരം പുനരാരംഭിക്കും. 

Read Also: Gold Rate Today: വെയിൽ ഉദിച്ചു, മയക്കം വിട്ട് എഴുന്നേറ്റ് സ്വർണവില

ഓഹരി വിപണി അവധികൾ

2022 ഓഗസ്റ്റ് 31-ന് ശേഷം, പിന്നെ  ഓഹരി വിപണിക്ക് അവധിയുള്ളത് ഒക്ടോബർ മാസത്തിലാണ്, അതായത് സെപ്റ്റംബറിൽ വിപണി അവധിയില്ല. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ  നാല് ദിവസം  സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ അടച്ചിടും.  ഒക്ടോബർ 5 ന് ദസറ, ഒക്ടോബർ 24 ദീപാവലി അല്ലെങ്കിൽ ലക്ഷ്മി പൂജ, ഒക്ടോബർ 26 ദീപാവലി ബലിപ്രതിപാദ എന്നിവയ്ക്ക് ഓഹരി വിപണി പ്രവർത്തിക്കില്ല. നവംബറിൽ ഗുരുനാനാക് ജയന്തി പ്രമാണിച്ച് നവംബർ 8 ന്  വ്യാപാരം ഉണ്ടാകില്ല. 2022 കലണ്ടർ വർഷത്തിൽ മൊത്തത്തിൽ 13 അവധി ദിനങ്ങൾ ഉണ്ട്. 

തിങ്കളാഴ്ച വിപണി

തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ , ഇന്ത്യൻ ഓഹരി സൂചികകൾ  ഉയർന്നു.  നിഫ്റ്റി  17500 ന് മുകളിൽ എത്തി. സെൻസെക്സ് 465.14 പോയിൻറ് അഥവാ 0.80 ശതമാനം ഉയർന്ന് 58,853.07 ലും നിഫ്റ്റി 127.60 പോയിൻറ് അഥവാ 0.173 ശതമാനം ഉയർന്ന് 0.173 ലും വ്യാപാരം അവസാനിപ്പിച്ചു. എം ആൻഡ് എം, കോൾ ഇന്ത്യ, ബജാജ് ഫിൻസെർവ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ബിപിസിഎൽ, എസ്ബിഐ, അൾട്രാടെക് സിമന്റ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ എന്നിവ പിന്നിലായി. മേഖലാപരമായി, ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, പവർ സൂചികകൾ ഏകദേശം 1 മുതൽ 2 ശതമാനം വരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

click me!