Asianet News MalayalamAsianet News Malayalam

Gold Rate Today: വെയിൽ ഉദിച്ചു, മയക്കം വിട്ട് എഴുന്നേറ്റ് സ്വർണവില

തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. നാല് ദിവസംകൊണ്ട് 560 രൂപയാണ് ഉയർന്നത് 

Gold Rate Today 09 08 2022
Author
Trivandrum, First Published Aug 9, 2022, 10:13 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്.  ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ കുറഞ്ഞ സ്വർണവില കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയയേഷൻ (AKGSMA) സ്വർണവില ഉയർത്തുകയായിരുന്നു. ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്കു ശേഷം സ്വർണവില വീണ്ടും പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38,240 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 40 രൂപ ഉയർന്നു. ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40  രൂപ കുറഞ്ഞു. എന്നാൽ മണിക്കൂറിന്റെ വ്യത്യാസത്തിൽ തന്നെ വീണ്ടും 30 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4770 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഉയർന്നു. വ്യാഴാഴ്ച രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായി. അതേസമയം ശനിയാഴ്ച രാവിലെ 35 രൂപ കുറഞ്ഞു. തുടർന്ന് വീണ്ടും 25 രൂപ ഉയർന്നു. ഇന്ന് 35 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3960 രൂപയാണ്.

Read Also: തലമുറ മാറ്റത്തിന് ശേഷം റിലയൻസ്; 44ാമത് വാർഷിക ജനറൽ ബോഡി യോഗം ഈ മാസം

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. സാധാരണ വെള്ളിക്ക് ഒരു രൂപ വർദ്ധിച്ചു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  65 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
ജൂലൈ  24-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -    37,520  രൂപ
ജൂലൈ  25-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -    37,520  രൂപ
ജൂലൈ  26-  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.     വിപണി വില -    37,240  രൂപ
ജൂലൈ  27-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.       വിപണി വില -    37,160  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.       വിപണി വില -    37,440  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.       വിപണി വില -    37,680  രൂപ
ജൂലൈ  29-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില -    37,760  രൂപ
ജൂലൈ  30- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -    37,760  രൂപ
ജൂലൈ  31- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -    37,760  രൂപ
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില -    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.         വിപണി വില -    37,880  രൂപ
ഓഗസ്റ്റ്   03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില -    37,720  രൂപ
\ഓഗസ്റ്റ്  04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു           വിപണി വില -    38,000  രൂപ
ഓഗസ്റ്റ്   04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു           വിപണി വില -    38,200  രൂപ
ഓഗസ്റ്റ്   05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില -     38,120  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു           വിപണി വില -   37,800  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു            വിപണി വില -     38,040  രൂപ
ഓഗസ്റ്റ്   07- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില -    37,760  രൂപ
ഓഗസ്റ്റ്   08- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില -    37,760  രൂപ

Follow Us:
Download App:
  • android
  • ios