ഇന്ത്യയിൽ 18000 കോടി രൂപയുടെ വമ്പൻ പദ്ധതികളുമായി സുസുകി

Published : Aug 29, 2022, 01:36 PM IST
ഇന്ത്യയിൽ 18000 കോടി രൂപയുടെ വമ്പൻ പദ്ധതികളുമായി സുസുകി

Synopsis

ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാണ കേന്ദ്രമായി മാറാൻ ഒരുങ്ങി ഇന്ത്യ. മാരുതി സുസുക്കിയുടെ പുതിയ നിക്ഷേപം ഈ ലക്ഷ്യത്തിനായി 

ഇന്ത്യയിൽ പുതിയ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പ്ലാന്റ് തുറക്കാൻ ഇരിക്കുകയാണ് സുസുക്കി മോട്ടോർ കോർപ്പറേഷൻ. ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് 18000 കോടി രൂപയുടെ വൻ പദ്ധതി. ഗുജറാത്തിലെ ഹൻസൽപൂരിൽ കമ്പനിയുടെ ഇലക്ട്രിക് ബാറ്ററി നിർമ്മാണ പ്ലാന്റ്, മാരുതി സുസുക്കിയുടെ ഹരിയാനയിലെ ഖർഖോഡയിൽ പുതുതായി നിർമ്മിക്കുന്ന മാനുഫാക്ചറിങ് പ്ലാൻഡും ആണിവ.

Read Also: പതിനെട്ട് വയസ് കഴിഞ്ഞാൽ ധനകാര്യം ആസൂത്രണം ചെയ്യാം; ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കുക

 പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ പ്ലാന്റ് ഉദ്ഘാടനവും, ഹരിയാനയിലെ പ്ലാന്റ് ശിലാസ്ഥാപനവും നിർവഹിച്ചത് ഈയടുത്താണ്. ഗുജറാത്തിലെ പ്ലാന്റ് 7,300 കോടി രൂപയുടേതാണ്. 11,000 കോടി രൂപയുടേതാണ് ഹരിയാനയിലെ പ്ലാന്റ്. ഇതിന്റെ നിർമ്മാണം പൂർത്തിയായാൽ പ്രതിവർഷം 10 ലക്ഷം കാറുകൾ ഖർഖോഡയിലെ പ്ലാൻറിൽ നിന്ന് നിർമ്മാണം പൂർത്തിയാക്കി പുറത്തിറങ്ങും.

 ലോകത്തിലെതന്നെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാണ പ്ലാന്റ് ആയിരിക്കും ഹരിയാനയിൽ സ്ഥാപിക്കപ്പെടുക എന്നാണ് കമ്പനി പറയുന്നത്. സുസുകി ആർ ആൻഡ് ഡി സെന്റർ ഇന്ത്യ എന്ന പുതിയ കമ്പനിയും രൂപീകരിക്കപ്പെട്ടു. സുസുക്കി ജപ്പാൻറെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് ഈ പുതിയ കമ്പനി. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ച് വാഹന നിർമ്മാണ രംഗത്ത് പുതിയ നാഴികകല്ലുകൾ താണ്ടുക എന്ന വലിയ ലക്ഷ്യവും കമ്പനിക്കുണ്ട്.

Read Also: ചെക്ക് തട്ടിപ്പുകൾ ഒഴിവാക്കണോ? എസ്ബിഐ ഉപഭോക്താക്കൾ ചെയ്യേണ്ടത് ഇതാണ്

ഏകദേശം 7,300 കോടി രൂപ മുതൽമുടക്കിലാണ് ഹൻസൽപൂരിൽ വാഹന നിർമ്മാണ സൗകര്യം ഒരുക്കുന്നത്. വൈദ്യുത വാഹനങ്ങൾക്കായുള്ള നൂതന കെമിസ്ട്രി സെൽ ബാറ്ററികൾ ഇവിടെ നിർമ്മിക്കും. ഹരിയാനയിലെ ഖാർഖോഡയിലുള്ള വാഹന നിർമ്മാണ കേന്ദ്രത്തിന് പ്രതിവർഷം ഒരു ദശലക്ഷം യാത്രാ വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടാകും. ഇത് ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാണ കേന്ദ്രമായി യൂണിറ്റിനെ മാറ്റും. 11,000 കോടിയിലധികം രൂപ മുതൽമുടക്കിലാണ് പദ്ധതിയുടെ ആദ്യഘട്ടം സ്ഥാപിക്കുന്നത്.
 

PREV
click me!

Recommended Stories

ലോകകപ്പിലെ റൺവേട്ടക്കാരൻ മാത്രമല്ല; കോടികളുടെ ആസ്തിയുമായി സഞ്ജു സാംസൺ! സമ്പന്നരിൽ എട്ടാമൻ
വനിതാദിനത്തില്‍ അറിയാന്‍, ഗ്രാമീണ സ്ത്രീകള്‍ സാമ്പത്തികമായും സ്‌ട്രോംഗ് ആണ്, വീട്ടുചെലവ് മാത്രമല്ല, സമ്പാദ്യവും അവരുടെ കയ്യില്‍ ഭദ്രം! സര്‍വേ പുറത്ത്