ചെക്കുകൾ നൽകുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, തട്ടിപ്പുകൾ തടയാം. എസ്ബിഐ ഉപഭോക്താക്കൾ ചെയ്യേണ്ടത് ഇതാണ്
ചെക്ക് ഇടപാടുകളിലെ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾ പോസിറ്റീവ് പേ സിസ്റ്റം നിർബന്ധമാക്കിയിട്ടുണ്ട്. ബാങ്കുകൾക്ക് കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇനി മുതൽ ബാങ്കുകൾ ചെക്കുകൾ മടക്കി തുടങ്ങും. വർദ്ധിച്ചു വരുന്ന തട്ടിപ്പുകൾ തടയാനായി വേണ്ടിയാണ് ആർബിഐ പോസിറ്റീവ് പേ അവതരിപ്പിച്ചത്. എന്താണ് പോസിറ്റീവ് സിസ്റ്റം എന്നറിയാം;
Read Also: എന്താണ് വാട്‍സ്ആപ്പ് ബാങ്കിങ്? മുൻനിര ബാങ്കുകളിൽ എങ്ങനെ ഈ സേവനം ലഭിക്കും
എന്താണ് പോസിറ്റീവ് പേ സിസ്റ്റം?
ബാങ്കുകൾ നടത്തുന്ന ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ് പോസിറ്റീവ് പേ. അക്കൗണ്ട് ഉടമയ്ക്ക് ചെക്ക് അനുവദിക്കുന്ന സമയത്ത് ബാങ്കിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ വിലയിരുത്തി ചെക്ക് ഇടപാടുകൾക്ക് അനുമതി നൽകുന്ന രീതിയാണിത്. അതായത് ചെക്ക് ബുക്ക് നൽകുന്ന സമയത്ത് ഉയ്‌പഭോക്താക്കൾ നൽകിയ വിവരങ്ങൾ അപഗ്രഥിച്ചുകൊണ്ടായിരിക്കും ഓരോ ചെക്ക് ഇടപാടുകളും നടക്കുക. ഇനി മുതൽ ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങൾ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുൻവശത്തും മറുവശത്തും എഴുതി കൊടുക്കണം. ബാങ്കുകൾക്ക് പോസിറ്റീവ് പേ സംവിധാനം ഉപയോഗിച്ച് ചെക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാൻ സാധിക്കും. കൂടാതെ ചെക്ക് വഴി നടത്തുന്ന തട്ടിപ്പുകൾ തടയാനും കഴിയും.
എസ്ബിഐ പോസിറ്റീവ് പേ സിസ്റ്റം
രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ പോസിറ്റീവ് പേ സിസ്റ്റത്തിനായി രജിസ്റ്റർ ചെയ്യാൻ ഉപഭോകതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുമ്പോൾ ഉപഭോക്താവിന് ആത്യന്തിക സുരക്ഷയുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഇത് ചെയ്യുന്നത്. പോസിറ്റീവ് പേ സിസ്റ്റം ഉപയോഗിച്ച്, ഏത് ചെക്ക് തട്ടിപ്പുകളിൽ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവിനെ സംരക്ഷിക്കും.
Read Also: ലക്ഷങ്ങൾ വാരിയെറിഞ്ഞ് ഗോരെഗാവ് ഈസ്റ്റിലേക്ക് ചേക്കേറാൻ യെസ് ബാങ്ക്; എന്താണ് പ്രത്യേകത
"ചെക്ക് തട്ടിപ്പുകൾ തടയുന്നതിന് പോസിറ്റീവ് പേ സിസ്റ്റത്തിനായി രജിസ്റ്റർ ചെയ്യുകയും ചെക്ക് വിശദാംശങ്ങൾ നൽകുകയും ചെയ്യുക. വിശദവിവരങ്ങൾക്കായി ദയവായി ഏതെങ്കിലും ശാഖയുമായി ബന്ധപ്പെടുക അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് bank.sbi സന്ദർശിക്കുക എന്ന് എസ്ബിഐ ട്വീറ്റ് ചെയ്തിരുന്നു.
നിലവിൽ, എസ്ബിഐ പോസിറ്റീവ് പേ സിസ്റ്റം അപകടസാധ്യതയെ മുൻനിർത്തി ഏത് തുകയ്ക്കും ലഭ്യമാണ്, എന്നാൽ 5 ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ചെക്കുകൾക്കും 10 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള മറ്റെല്ലാ അക്കൗണ്ട് തരത്തിലുള്ള അതായത് കറന്റ് അക്കൗണ്ട് / ക്യാഷ് ക്രെഡിറ്റ് / ഓവർഡ്രാഫ്റ്റ് ചെക്കുകൾക്കും പോസിറ്റീവ് പേ സിസ്റ്റം നിർബന്ധമാക്കാൻ ബാങ്ക് ഒരുങ്ങുന്നുണ്ട്.
Read Also: നിക്ഷേപകർക്ക് കോളടിച്ചു; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ
ബാങ്കുകളിൽ നേരിട്ട് എത്താതെ എസ്ബിഐ പോസിറ്റീവ് പേ സിസ്റ്റം ഇനിപ്പറയുന്ന വഴികളിലൂടെ ചെയ്യാം
- റീട്ടെയിൽ ഇന്റർനെറ്റ് ബാങ്കിംഗ്
- കോർപ്പറേറ്റ് ഇന്റർനെറ്റ് ബാങ്കിംഗ്
- മൊബൈൽ ബാങ്കിംഗ്
- യോനോ (മൊബൈൽ ആപ്പ്)
പോസിറ്റീവ് പേ സിസ്റ്റം രജിസ്റ്റർ ചെയ്‌തുകഴിഞ്ഞാൽ, ചെക്കുകളുടെ ഇനിപ്പറയുന്ന വിശദാംശങ്ങൾ ഉപഭോക്താക്കൾ നൽകേണ്ടതുണ്ട്:
Read Also: എയർ ഇന്ത്യ ജീവനക്കാർ സന്തോഷത്തിൽ; ടാറ്റായുടെ ഈ തീരുമാനം സൂപ്പർ
- അക്കൗണ്ട് നമ്പർ
- ചെക്ക് നമ്പർ
- തീയതി
- തുക
- ഗുണഭോക്താവിന്റെ പേര്