ആധാർ കാർഡുമായി എത്ര മൊബൈൽ നമ്പറുകൾ ലിങ്ക് ചെയ്തു? ഓർമ്മയില്ലെങ്കിൽ പരിശോധിക്കാം

By Web TeamFirst Published Aug 19, 2022, 6:30 PM IST
Highlights

 പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയായ ആധാർ കാർഡുമായി എത്ര മൊബൈൽ നമ്പറുകൾ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കുന്നതിനുള്ള മാർഗം അറിഞ്ഞിരിക്കുക. 
 

ന്ത്യയിലെ പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ് നിലവിൽ ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്ക് മാത്രമല്ല, സാമ്പത്തിക സേവനങ്ങൾക്കും ആധാർ കാർഡ് ആവശ്യമാണ്. ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഇൻഷുറൻസ് പോളിസികൾ, പാൻ നമ്പർ തുടങ്ങിയവയുമായും ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ആധാർ കാർഡിൽ വ്യക്തിയുടെ പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, ഫോട്ടോ എന്നിവയാണ് ഉൾപ്പെടുന്നത്. 

Read Also: തൊഴിലാളികളെ ഗ്രാറ്റുവിറ്റി നഷ്ടപ്പെടുത്തരുത്; എങ്ങനെ കണക്കൂട്ടാം എന്നറിയൂ

ഒരു പുതിയ സിം കസ്റഡി എടുക്കുകയാണെന്നുണ്ടെങ്കിലും ആധാർ കാർഡ് വിവരങ്ങൾ നൽകണം. പക്ഷെ എത്ര മൊബൈൽ നമ്പറുകൾ നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടോ? നിങ്ങളുടെ പേരിൽ എത്ര ഫോൺ നമ്പറുകൾ നിലവിൽ ഉണ്ടെന്ന് അറിയാനും പരിശോധനകൾ; നടത്തം. ടെലികമ്മ്യൂണിക്കേഷൻസ് അവതരിപ്പിച്ച പുതിയ പോർട്ടൽ വഴി നിങ്ങൾക്ക് അത് ചെയ്യാം.  ടഫ്‌കോപ് എന്നാണ് പോർട്ടലിന്റെ പേര്. ഒരു പൗരന് 9 മൊബൈൽ നമ്പറുകൾ വരെ മാത്രമേ ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കുകയുള്ളു. 

Read Also: ഫിക്സഡ് ഡെപോസിറ്റിന് പലിശ കൂട്ടി ഐസിഐസിഐ; നിക്ഷേപകർക്ക് പണം വാരാം

ഈ പോർട്ടൽ ഉപയോഗിച്ച്  നിങ്ങളുടെ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുകൾ പരിശോധിക്കാനുള്ള വഴി അറിഞ്ഞിരിക്കൂ. 

ഘട്ടം 1: ടഫ്‌കോപ്ന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക - tafcop.dgtelecom.gov.in.

ഘട്ടം 2: ഒട്ടിപി  ലഭിക്കുന്നതിന് നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ നൽകുക.

ഘട്ടം 3: പോർട്ടലിലേക്ക് സൈൻ ഇൻ ചെയ്യുന്നതിന് ഒട്ടിപി നൽകി മൂല്യനിർണ്ണയ പ്രക്രിയ പൂർത്തിയാക്കുക.

ഘട്ടം 4: സൈൻ-ഇൻ പ്രക്രിയ പൂർത്തിയാക്കുക.

ഘട്ടം 5: നിങ്ങളുടെ നിർദ്ദിഷ്ട ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ വ്യത്യസ്‌ത മൊബൈൽ നമ്പറുകളും കാണാൻ കഴിയുന്ന പേജ് തുറക്കുക 

click me!