ജിഎസ്ടി വരുമാനത്തിൽ വീണ്ടും റെക്കോർഡ്; ഓഗസ്റ്റിലെ കണക്ക് പുറത്തുവിട്ട് കേന്ദ്രം

Published : Sep 01, 2022, 04:18 PM IST
ജിഎസ്ടി വരുമാനത്തിൽ വീണ്ടും റെക്കോർഡ്; ഓഗസ്റ്റിലെ കണക്ക് പുറത്തുവിട്ട് കേന്ദ്രം

Synopsis

ഓഗസ്റ്റിലെ ജിഎസ്ടി വരുമാന കണക്ക് പുറത്തുവിട്ട് കേന്ദ്രം. ജിഎസ്ടി വരുമാനം തുടർച്ചയായ 6  മാസവും റെക്കോർഡിട്ടിരിക്കുകയാണ്

ദില്ലി: ഓഗസ്റ്റിൽ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവിൽ വൻ വർദ്ധന. രാജ്യത്തെ ജിഎസ്ടി കളക്ഷൻ 28 ശതമാനം ഉയർന്ന് 1.43 ലക്ഷം കോടി രൂപയായി.  തുടർച്ചയായ ആറാം  മാസമാണ് ജിഎസ്ടി 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. 

Read Also: നികുതി ലാഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ; ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ സ്വകാര്യമേഖലാ ബാങ്കുകൾ

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2022 ഓഗസ്റ്റിൽ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1.43 ട്രില്യൺ ആണ്. അതിൽ സിജിഎസ്ടി 24,710 കോടി രൂപയും എസ്ജിഎസ്ടി 30,951 കോടി രൂപയും ഐജിഎസ്ടി 77,782 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ഈടാക്കിയ 42,067 കോടി രൂപ ഉൾപ്പെടെ ഉൾപ്പടെയാണിത്. ചരക്കുകളുടെ ഇറക്കുമതിയിൽ 1,018 കോടി രൂപ സമാഹരിച്ചതായി മന്ത്രാലയം അറിയിച്ചു.

2021 ഓഗസ്റ്റിൽ 1,12,020 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ കേന്ദ്ര സർക്കാരിന് ലഭിച്ചത്. ഇതിൽ നിന്നും 28 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ആഗസ്ത് വരെയുള്ള ജിഎസ്ടി വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 33 ശതമാനമാണ് വളർച്ച. ധനകാര്യ മന്ത്രാലയം മുൻകാലങ്ങളിൽ സ്വീകരിച്ച വിവിധ നടപടികളുടെ പ്രതിഫലനമാണ് ജിഎസ്ടിയിൽ ഉണ്ടായ വർദ്ധനവ്. 

Read Also: ഈ തീയതികൾ മറക്കാതിരിക്കൂ; സെപ്റ്റംബറിൽ അറിഞ്ഞിരിക്കേണ്ട 5 ധനകാര്യങ്ങൾ

അതേസമയം, 2022 ജൂലൈയിൽ നേടിയ 1.49 ട്രില്യണേക്കാൾ കുറവാണ് ഓഗസ്റ്റിലെ കളക്ഷൻ. 2022 ൽ, ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത്.  1.67 ട്രില്യൺ രൂപയായിരുന്നു ഏപ്രിലിലെ വരുമാനം. 

ഉത്സവ സീസൺ ആയതിനാൽ തന്നെ ഈ മാസവും ഉയർന്ന നേട്ടം പ്രതീക്ഷിക്കാമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.  കൊവിഡ്-19 പാൻഡെമിക്കിന് ശേഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണ്. 

Read Also: കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണോ? ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ

PREV
Read more Articles on
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്