Asianet News MalayalamAsianet News Malayalam

കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണോ? ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ

ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിത ചാർജുകളിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാം. ഉത്സവ സീസണിൽ ടിക്കെറ്റ് എടുക്കുന്നവർ  ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ

8 Travel Secrets to Get the Best Airfare
Author
First Published Sep 1, 2022, 12:48 PM IST

വിമാന യാത്ര കൂടുതലായി ചെയ്യുന്നവരോ നിങ്ങൾ? അല്ലെങ്കിൽ ആദ്യമായി വിമാന യാത്ര നടത്താൻ പോകുകകയണോ? പലപ്പോഴും വിമാന ടിക്കെറ്റ് നിരക്കുകൾ ആശങ്ക ഉണർത്താറുണ്ട്. പ്രത്യേകിച്ചും പെട്ടന്ന് തീരുമാനിക്കുന്ന യാത്രകളാണെങ്കിൽ ഉയർന്ന നിരക്ക് നൽകേണ്ടി വരും. വിമാന യാത്ര നിരക്കുകൾ കീശ ചോരാതെ എങ്ങനെ എടുക്കാം? യാത്രയ്ക്ക് തയ്യാറാക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.

Read Also: ആഭ്യന്തര വിമാന നിരക്ക് ഉയരുമോ? വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്ന് നീങ്ങും

1. വിമാന നിരക്ക് അറിയാം

വിമാന യാത്രയ്ക്ക് തയ്യാറെടുക്കാണിതിന് മുൻപ് നിരക്കുകളെ കുറിച്ച് അറിഞ്ഞിരിക്കണം. ഉദാഹരണത്തിന്, എത്ര ദിവസം മുൻപ് ടിക്കെറ്റ് എടുത്താല്‍ നിരക്ക് കുറവായിരിക്കും എന്നറിയണം. യാത്ര ചെയ്യേണ്ട ദിവസത്തോടടുപ്പിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെന്നുണ്ടെങ്കില്‍ നിരക്കുകൾ കൂടുതലായിരിക്കും. അതുപോലെ ഉത്സവ സീസണിലോ  അവധി ദിവസങ്ങളിലോ ടിക്കെറ്റ് നിരക്കുകൾ ഉയരും. ഇങ്ങനെയുള്ള സമയങ്ങളിൽ 10000 ത്തിന് മുകളിലാണ് ആഭ്യന്തര വിമാന നിരക്ക് എന്നുണ്ടെങ്കിൽ അതിൽ കുറവായിട്ടുള്ള നിരക്കുകൾ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. 

2. നല്ല ദിവസം 

പലപ്പോഴും ചൊവ്വാഴ്ചയാണ് വിമാനം ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല ദിവസം എന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകാം,  പക്ഷേ അത് തികച്ചും ഒരു മിഥ്യയാണ്. നിങ്ങൾക്ക് യാത്ര ചെയ്യേണ്ട റൂട്ടുകളിൽ എപ്പോഴാണ് നിരക്ക് കുറവ് എന്ന കണ്ടെത്തി ആദിനം ടിക്കറ്റ് ബുക്ക് ചെയ്യണം. ആഴ്‌ചയിലെ ഏറ്റവും മികച്ച ദിവസം കണ്ടെത്താൻ മുൻപുള്ള ആഴ്ചകളിലെ നിരക്കുകൾ പരിശോധിക്കണം. 

Read Also: ഗൗതം അദാനിക്ക് മുൻപിലുള്ള വമ്പൻമാർ ആരൊക്കെ? ശതകോടീശ്വര പട്ടിക പുറത്ത്

3. മുൻകൂട്ടി ബുക്ക് ചെയ്യുക

വിമാന ടിക്കെറ്റുകൾ എത്ര ദിവസം മുൻകൂട്ടി ബുക്ക് ചെയ്യുന്നുവോ അത്രയും ലാഭമാണ്.  ആഭ്യന്തര വിമാന യാത്രയ്ക്കായി മൂന്നര മാസം മുൻപ് വരെ ബുക്ക് ചെയ്യുന്നത് നല്ലതാണ്. മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ നിരക്കുകൾ കുറഞ്ഞേക്കും. 

4. താരതമ്യം ചെയ്യുക

യാത്രയ്ക്ക് മുൻപ് ഒന്നിലധികം ഓൺലൈൻ ട്രാവൽ ഏജൻസികൾ കണ്ടെത്തി അവയുടെ നിരക്കുകളും സേവനങ്ങളും പരിശോധിക്കുക. എല്ലാ ഓൺലൈൻ ട്രാവൽ ഏജൻസിക്കും ഒരേ നിരക്കുകളാണെന്ന തെറ്റിദ്ധാരണ പൊതുവേയുണ്ട്. എന്നാൽ ഇത് ഇപ്പോഴും വ്യത്യാസപ്പെട്ടിരിക്കും. ചില എയർലൈനുകളുമായി പ്രത്യേക ഡീലുകൾ ഉണ്ടെങ്കിൽ പലപ്പോഴും  ട്രാവൽ ഏജൻസികൾ നിരക്കുകൾ വെട്ടികുറയ്ക്കാറുണ്ട്. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഒന്നിലധികം  ട്രാവൽ ഏജൻസികളുടെ നിരക്കുകൾ പരിശോധിക്കുക. 

Read Also: നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല

5. ഓൺലൈൻ ട്രാവൽ ഏജൻസികൾ 

ചില വിമാന കമ്പനികൾ ഓൺലൈൻ ട്രാവൽ ഏജൻസികളുമായി പ്രവർത്തിക്കുന്നുണ്ടാകില്ല. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് എയർലൈനുകളുടെ നിരക്കുകൾ കൂടി ശ്രദ്ധിക്കുക.  

6. എയർലൈൻ വഴി ബുക്ക് ചെയ്യുക

ഒരു എയർലൈനിന്റെ നിരക്കും ഓൺലൈൻ ട്രാവൽ ഏജൻസിയുടെ നിരക്കും തമ്മിൽ വിലയിൽ വലിയ വ്യത്യാസമില്ലെങ്കിൽ, എയർലൈനിൽ ബുക്ക് ചെയ്യുക. കാലതാമസമോ റദ്ദാക്കലോ സംഭവിക്കുകയാണെങ്കിൽ, റീബുക്ക് ചെയ്യുന്നതിനായി ഇങ്ങനെ ചെയ്യുന്നത് നല്ല ഉപാധിയായിരിക്കും. ഒരു മൂന്നാം കക്ഷി ഏജന്റുമായി ബന്ധപ്പെടുന്നതിന് പകരം എയർലൈനുമായി നേരിട്ട് ഇടപാട് നടത്തിയാൽ നിങ്ങൾക്ക് കൂടുതൽ മെച്ചമുണ്ടാകും, 

Read Also: റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി

7. ഒരുമിച്ച് ബുക്ക് ചെയ്യരുത്

നിങ്ങൾ ഒന്നിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ടെങ്കിൽ അവ ഒന്നിച്ച് ചെയ്യാതെ ഇരിക്കുക. ഗ്രൂപ്പായി എടുക്കുന്ന എയർലൈൻ ടിക്കറ്റ് നിരക്കുകൾ ചിലപ്പോൾ വ്യക്തിഗത നിരക്കുകളേക്കാൾ ഉയർന്നിരിക്കും. 

8. ലഗേജ് ഫീസ് കുറയ്ക്കുക

യാത്ര സമയങ്ങളിൽ പരമാവധി ലഗ്ഗേജ് കുറയ്ക്കുകയാണെന്നുണ്ടെങ്കിൽ ലഗേജ് ഫീസ് കുറയ്ക്കാനായി സാധിക്കും. 

Follow Us:
Download App:
  • android
  • ios