Asianet News MalayalamAsianet News Malayalam

ഈ തീയതികൾ മറക്കാതിരിക്കൂ; സെപ്റ്റംബറിൽ അറിഞ്ഞിരിക്കേണ്ട 5 ധനകാര്യങ്ങൾ

സെപ്റ്റംബറിലെ ഈ തീയതികൾ മറക്കാതിരിക്കൂ. നികുതി ദായകനാണോ? ദേശീയ പെൻഷൻ സ്കീമിലുണ്ടോ? ഈ മാസം അറിഞ്ഞിരിക്കേണ്ട 5  പ്രധാന സാമ്പത്തിക കാര്യങ്ങൾ ഇവയാണ്. 

5 Financial Things to Know in September
Author
First Published Sep 1, 2022, 2:34 PM IST

നകാര്യ വിഷയങ്ങൾ എങ്ങനെ സ്മാർട്ടായി കൈകാര്യം ചെയ്യാം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ, അതിന് ആദ്യം വേണ്ടത് സുപ്രധാന ദിനങ്ങൾ അറിഞ്ഞിരിക്കുക എന്നുള്ളതാണ്. ആദായനികുതി അടയ്ക്കുന്ന കാര്യമായാലും ദേശീയ പെൻഷൻ  സ്‌കീമിൽ നിക്ഷേപിക്കുന്നവരാണെങ്കിലും അടുത്ത ഒരു മാസം വരാനിരിക്കുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കണം. സെപ്റ്റംബറിൽ വരാനിരിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ ഇവയാണ്;

Read Also: കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണോ? ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ

1. നികുതിദായകർക്ക് റിട്ടേണുകൾ പരിശോധിക്കാൻ ഇനി 30  ദിവസം 

ആദായ നികുതി റിട്ടേൺ സമർപ്പിച്ചവർക്ക് നികുതി റിട്ടേൺ ഫോമിൽ നിങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിപ്പിച്ചുറപ്പിക്കാൻ ഇനി 30  ദിവസം കൂടി ഉണ്ട്. 1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് റിട്ടേണുകൾ ഫയൽ ചെയ്തിരിക്കുന്നത് എന്ന് ഉറപ്പു വരുത്തണം. റിട്ടേണുകൾ പരിശോധിക്കുന്നതിനുള്ള സമയപരിധി 120 ദിവസത്തിൽ നിന്ന് 30 ദിവസമായി ആദായ നികുതി വകുപ്പ് വെട്ടികുറച്ചിട്ടുണ്ട്. 

2. കാർഡ് ടോക്കണൈസേഷന്‍ 

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കാർഡ് ടോക്കണൈസേഷന്‍ ചെയ്യാനുള്ള അവസാന അവസരം സെപ്തംബര് 30  ന് അവസാനിക്കും. ഓൺലൈൻ കാർഡ് പേയ്‌മെന്റിന്റെ അപകട സാധ്യതകൾ കുറയ്ക്കാൻ  കാർഡ്  ടോക്കണൈസേഷന്‍ ചെയ്യുന്നതിലൂടെ സാധിക്കുന്നു. ഉപയോക്തയാവിന്റെ വിവരങ്ങൾ മറച്ച് വെച്ചുകൊണ്ട് കാർഡ് പേയ്മെന്റ് നടത്താൻ സാധിക്കും. ഓരോ ഇടപാടിനും ഓരോ കാർഡുകൾ ലഭിക്കുന്നതിനാൽ കാർഡ് വിവരങ്ങൾ നഷ്ടപ്പെടില്ല. വെബ്‌സൈറ്റുകളിൽ കാർഡ് വിശദാംശങ്ങൾ  സംരക്ഷിക്കുന്നത് അപകടകരമാണ്. വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുകയും തട്ടിപ്പുകാർ സേവ് ചെയ്ത കാർഡ് ഡാറ്റ ശേഖരിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ട്. ഇത് ഒഴിവാക്കാൻ കാർഡ് ടോക്കണൈസേഷന്‍  ചെയ്യണം. 

Read Also: നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല

3. ദേശീയ പെൻഷൻ സ്‌കീം 

സെപ്‌റ്റംബർ 1  മുതൽ ദേശീയ പെൻഷൻ സ്കീമിലേക്ക് നിക്ഷേപിക്കുമ്പോൾ ഡയറക്ട്-റെമിറ്റ് മോഡ് വഴിയുള്ള സംഭാവനകളുടെ ട്രയൽ കമ്മീഷനുകൾ നിലവിലുള്ള സംഭാവന തുകയുടെ 0.10 ശതമാനത്തിൽ നിന്ന് 0.20 ശതമാനമായി ഉയർത്തും. എന്നാൽ ഇത്  രാവിലെ 9.30-ന് നിക്ഷേപം ലഭിച്ചാൽ അതേ ദിവസത്തെ നെറ്റ് അസറ്റ് മൂല്യം വാഗ്ദാനം ചെയ്യുന്ന ഡയറക്ട്-റെമിറ്റ് മോഡിൽ നിക്ഷേപിക്കുന്നതിന് മാത്രമേ ഫീസ് വർദ്ധനവ് ബാധകമാകൂ. 

4. ഡെബിറ്റ് കാർഡ് ഫീസ്

സെപ്തംബർ മുതൽ, ഡെബിറ്റ് കാർഡുകളുടെ വാർഷിക ചാർജുകളും കാർഡ് നൽകുന്ന ഫീസും ബാങ്കുകൾ ഉയർത്തും.  കാർഡിലും മറ്റ് ഇൻപുട്ടുകളിലും ഉപയോഗിക്കുന്ന അർദ്ധചാലക ചിപ്പുകളുടെ വില കുത്തനെ വർധിച്ചതാണ് ഇതിന് കാരണം. ഇന്ത്യൻ ഓവർസീസ് ബാങ്ക് സെപ്തംബർ 6 മുതൽ ഡെബിറ്റ് കാർഡുകളുടെ നിരക്ക് ഉയർത്തിയിട്ടുണ്ട്. അതുപോലെ, യെസ് ബാങ്ക് അതിന്റെ റുപേ ഡെബിറ്റ് കാർഡിന്റെയും എലമെന്റ് ഡെബിറ്റ് കാർഡിന്റെയും വാർഷിക ഫീസ് യഥാക്രമം 149 രൂപയായും 299 രൂപയായും വർദ്ധിപ്പിച്ചു. നേരത്തെ, ഈ കാർഡുകൾക്ക് യഥാക്രമം 99 രൂപയും 249 രൂപയുമാണ് യെസ് ബാങ്ക് ഈടാക്കിയിരുന്നത്.

Read Also: റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി

5. അടൽ പെൻഷൻ യോജന

അടൽ പെൻഷൻ യോജനയിൽ നിക്ഷേപിക്കാനുള്ള അവസാന അവസരം സെപ്റ്റംബർ 30 ന് അവസാനിക്കും.  18 മുതൽ ൪൦ വയസ്സിനിടയിലുള്ളവർക്ക് അടൽ പെൻഷൻ യോജനയിൽ ചേരാം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ നിയന്ത്രിക്കുന്ന പെൻഷൻ പദ്ധതി അസംഘടിത തൊഴിലാളികൾക്ക് പ്രതിമാസം 1,000-5,000 രൂപ വരെ ഉറപ്പുള്ള പെൻഷൻ വാഗ്ദാനം ചെയ്യുന്നു. 2015-ലാണ് ഇത് ആരംഭിച്ചത്.
 

Follow Us:
Download App:
  • android
  • ios