
ദില്ലി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം ഇന്ന് അവസാനിക്കും. കെവൈസി () വിവരങ്ങൾ നൽകണം എന്ന് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 31 ആണ് കെവൈസി വിവരങ്ങൾ നൽകാനുള്ള അവസാന തീയതി എന്ന് ബാങ്ക് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിൽ, ഇന്ന് കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ആഭ്യന്തര വിമാന നിരക്ക് ഉയരുമോ? വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്ന് നീങ്ങും
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ ഉപഭോക്താക്കളും കെവൈസി വിവരങ്ങൾ പുതുക്കേണ്ടത് നിർബന്ധമാണ്. ബാങ്കുകൾ കെവൈസി പുതുക്കാത്ത അക്കൗണ്ടുകളെ പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇങ്ങനെയുള്ള ബാങ്കുകൾക്ക് പിഴ ചുമത്തുമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആർബിഐ നൽകുന്ന നിർദേശ പ്രകാരമാണ് രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കുന്നത്.
എന്താണ് കെവൈസി?
ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ നിരബന്ധിതരാണ്. അതുപോലെ തന്നെ ബാങ്കുകൾക്ക് വിവരങ്ങൾ നല്കാൻ ഓരോ അക്കൗണ്ട് ഉടമകളും ബാധ്യസ്ഥരാണ്. നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (Know Your Customer) എന്നത് തന്നെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അക്കൗണ്ട് ആരംഭിക്കുമ്പോൾ ഒരു വ്യക്തി കെവൈസി നൽകണം. കൂടാതെ ഉയർന്ന അപകടസാധ്യതയുള്ള ഉപഭോക്താക്കൾക്ക് കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കൽ കെവൈസി പുതുക്കണം. ഇടത്തരം അപകടസാധ്യതയുള്ള ഉപഭോക്താക്കൾക്ക് എട്ട് വർഷത്തിലൊരിക്കൽ കെവൈസി പുതി നൽകണം. കുറഞ്ഞ അപകടസാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഓരോ പത്ത് വർഷത്തിലൊരിക്കലും കെവൈസി പുതുക്കി നൽകണം.
Read Also: ഗൗതം അദാനിക്ക് മുൻപിലുള്ള വമ്പൻമാർ ആരൊക്കെ? ശതകോടീശ്വര പട്ടിക പുറത്ത്
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉപഭോക്താവാണെങ്കിൽ കെവൈസി പുതുക്കാൻ ആവശ്യമായ രേഖകൾ ഇവയാണ്
Read Also: നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല