ആഭ്യന്തര വിമാന നിരക്ക് ഉയരുമോ? വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്ന് നീങ്ങും

By Web TeamFirst Published Aug 31, 2022, 4:45 PM IST
Highlights

ആഭ്യന്തര വിമാന നിരക്കുകൾ നാളെ മുതൽ വിമാന കമ്പനികൾക്ക് തീരുമാനിക്കാം. 27 മാസത്തിന് ശേഷം നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ വില ഉയരുമോ?

ദില്ലി: ആഭ്യന്തര വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അവസാനിക്കുന്നു. ആഗസ്റ്റ് ആദ്യവാരം ആഭ്യന്തര വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുമെന്ന്  കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. 27 മാസത്തിന് ശേഷമാണ് കേന്ദ്രം  നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്. 

Read Also: ഇഎംഐ ഉയരും; നാളെ മുതൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് ഉയരും

ഇതോടെ വിമാന കമ്പനികൾക്ക് നിരക്കുകൾ തീരുമാനിക്കാൻ സാധിക്കും.  വിമാനത്തിൽ യാത്ര ചെയ്യുന്നവരെയാണ് ഇത് കൂടുതലായും ബാധിക്കുക.  കൊവിഡ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ദുർബലരായ വിമാനക്കമ്പനികളെ സംരക്ഷിക്കാൻ താഴ്ന്ന പരിധിയും ഒപ്പം ഉയർന്ന നിരക്കിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ ഉയർന്ന പരിധിയും ഉണ്ടായിരുന്നു. ഇതാണ് ഇന്ന് മുതൽ അവസാനിക്കുന്നത്.

നിരക്ക് നിയന്ത്രണം അവസാനിച്ചാലും എയർലൈനുകളും എയർപോർട്ട് ഓപ്പറേറ്റർമാരും കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും യാത്രാവേളയിൽ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പാക്കണം എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ഗൗതം അദാനിക്ക് മുൻപിലുള്ള വമ്പൻമാർ ആരൊക്കെ? ശതകോടീശ്വര പട്ടിക പുറത്ത്

കൊവിഡ് മഹാമാരിക്ക് ശേഷം ആഭ്യന്തര വ്യോമയാന മേഖല സ്ഥിരത കൈവരിക്കാൻ തുടങ്ങി എന്നും സമീപഭാവിയിൽ ഈ മേഖല ആഭ്യന്തര ഗതാഗതത്തിൽ വളർച്ച കൈവരിക്കുമെന്ന് ഉറപ്പുള്ളതായും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തിരുന്നു.

നിയന്ത്രങ്ങൾ എന്തായിരുന്നു ?
 
40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആഭ്യന്തര വിമാനങ്ങൾക്ക്, ഉപഭോക്താവിൽ നിന്ന് 2,900 രൂപയിൽ താഴെയും (ജിഎസ്ടി ഒഴികെ) 8,800  രൂപയിൽ കൂടുതലും (ജിഎസ്ടി ഒഴികെ) ഈടാക്കാം. 

Read Also: നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല

വില പരിധി നീക്കം ചെയ്യേണ്ടത് എന്തുകൊണ്ട്?

അടുത്തിടെ വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ ഇടിവ് കണക്കിലെടുത്താണ് തീരുമാനം. കൂടാതെ കോവിഡ് പ്രതിസന്ധികൾ തരണം ചെയ്യാൻ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും ആശ്വാസകരമാണ്. 

 ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് വില കൂടുമോ?

സാങ്കേതികമായി, വിലനിർണ്ണയ പരിധികളില്ലാത്തതിനാൽ, വിമാനക്കമ്പനികൾക്ക് സ്വന്തം വില നിശ്ചയിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ, വിമാനക്കമ്പനികൾക്ക് ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് ചിലപ്പോൾ കുറച്ചേക്കാം.

Read Also: റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി

click me!