പേഴ്‌സണൽ ലോൺ എടുക്കാൻ പ്ലാൻ ഉണ്ടോ? കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന മികച്ച 10 ബാങ്കുകൾ

Published : Feb 09, 2024, 04:25 PM IST
പേഴ്‌സണൽ ലോൺ എടുക്കാൻ പ്ലാൻ ഉണ്ടോ? കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന മികച്ച 10 ബാങ്കുകൾ

Synopsis

വായ്പ എടുക്കുന്നതിന് മുൻപ് ഏറ്റവും മികച്ച പലിശ നിരക്ക് ഏത് ബാങ്കിൽ ആണെന്നുള്ളത് അറിയണം.അതിനു വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ  നിരക്കുകൾ താരതമ്യം ചെയ്യുന്നത് നല്ലതാണ്.

സാമ്പത്തിക ആവശ്യങ്ങൾ പെട്ടെന്നുണ്ടാകുമ്പോൾ പലരും വ്യക്തിഗത വായ്പകളെയാണ് ആശ്രയിക്കുന്നത്. അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഭൂരിഭാഗം ആളുകളും വ്യക്തിഗത വായ്പകളിലേക്ക് തിരിയുന്നു. എന്നാൽ, വ്യക്തിഗത വായ്പയ്ക്ക് സാധാരണയായി ഉയർന്ന പലിശയാണ് ബാങ്കുകൾ ഈടാക്കുന്നത്. വേഗത്തിലും സൗകര്യപ്രദവുമായ പരിഹാരമായതിനാലാണ് പലരും  പേഴ്സണൽ ലോണുകൾ തെരഞ്ഞെടുക്കുന്നത്. 

ശമ്പളമുള്ള ജീവനക്കാർക്ക് ഒരു പേഴ്സണൽ ലോൺ എടുക്കുക എന്നുള്ളത്  വളരെ ലളിതമാണ്. കഴിഞ്ഞ മൂന്ന് മാസത്തെ സാലറി സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ നൽകി കഴിഞ്ഞാൽ വായ്പകൾ ലഭിക്കും. 

വായ്പ എടുക്കുന്നതിന് മുൻപ് ഏറ്റവും മികച്ച പലിശ നിരക്ക് ഏത് ബാങ്കിൽ ആണെന്നുള്ളത് അറിയണം.അതിനു വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ  നിരക്കുകൾ താരതമ്യം ചെയ്യുന്നത് നല്ലതാണ്. വായ്പ എടുക്കുമ്പോൾ സിബിൽ സ്കോറും ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവേ, ഉയർന്ന ക്രെഡിറ്റ് സ്‌കോറുകളുള്ളവർക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യാൻ ബാങ്കുകൾ ശ്രമിക്കാറുണ്ട്.  അതേസമയം കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ളവർക്ക് ഉയർന്ന പലിശ നിരക്കുകൾ നൽകേണ്ടി വരും മാത്രമല്ല ഒരു പക്ഷെ വായ്പ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. 

മുൻനിര ബാങ്കുകൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നൽകിയ നിലവിലെ പലിശ നിരക്കുകൾ അറിയാം

 
ബാങ്കിന്റെ പേര്
 
പലിശ നിരക്ക്
എച്ച്ഡിഎഫ്സി ബാങ്ക്10.75% മുതൽ 24% വരെ
ഐസിഐസിഐ ബാങ്ക്10.65% മുതൽ 16.00% വരെ
എസ്.ബി.ഐ11.15% മുതൽ 11.90% വരെ
കൊട്ടക് മഹീന്ദ്ര10.99%
ആക്സിസ് ബാങ്ക്10.65% മുതൽ 22% വരെ
ഇൻഡസ്ഇൻഡ് ബാങ്ക്10.25% മുതൽ 26% വരെ
ബാങ്ക് ഓഫ് ബറോഡ11.40% മുതൽ 18.75% വരെ
പഞ്ചാബ് നാഷണൽ ബാങ്ക്11.40% മുതൽ 12.75% വരെ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ11.35% മുതൽ 15.45% വരെ

വ്യക്തിഗത വായ്പക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എങ്ങനെ നേടാം? 

വായ്പ എടുക്കുമ്പോൾ പ്രത്യേകിച്ച് വ്യക്തിഗത വായ്പ എടുക്കുമ്പോൾ കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതിന്, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. 750-ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉള്ള അപേക്ഷകർക്ക് കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഉത്സവ വേളകളിൽ പ്രത്യേക ഓഫറുകൾ ബാങ്കുകൾ നൽകുമ്പോൾ കുറഞ്ഞ പലിശ നിരക്ക് നേടാൻ കഴിയും. 

PREV
Read more Articles on
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി