വീണ്ടും ഇടപെട്ട് ട്രായ്: ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ കുറയാന്‍ വഴിയൊരുങ്ങുന്നു

By Web TeamFirst Published Aug 18, 2019, 10:37 PM IST
Highlights

ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനും അതിനനുസരിച്ച് മാത്രം വരിസംഖ്യ നല്‍കാനുമുളള പദ്ധതി 2018 ഡിസംബറില്‍ ട്രായി തുടങ്ങിയെങ്കിലും ഇത് വിതരണക്കാര്‍ അട്ടിമറിച്ചതായാണ് പരാതി.

ദില്ലി: സേവനദാതാക്കളെ സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രായ് വീണ്ടും ഡിടിഎച്ച്, കേബിള്‍ ടിവി മേഖലയില്‍ പുന:ക്രമീകരണത്തിന് തയ്യാറെടുക്കുന്നു. ഇതോടെ ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ ഭാവിയില്‍ കുറയാനുളള വഴിയാണൊരുങ്ങുന്നത്.

ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനും അതിനനുസരിച്ച് മാത്രം വരിസംഖ്യ നല്‍കാനുമുളള പദ്ധതി 2018 ഡിസംബറില്‍ ട്രായി തുടങ്ങിയെങ്കിലും ഇത് വിതരണക്കാര്‍ അട്ടിമറിച്ചതായാണ് പരാതി. ഇത്തരത്തിലുളള പരാതികള്‍ വ്യാപാകമായതിനെ തുടര്‍ന്നാണ് പുതിയ പുന:ക്രമീകരണ പദ്ധതിക്ക് ട്രായ് തയ്യാറെടുക്കുന്നത്. 

click me!