ഖാദി മേഖലയെ തുണയ്ക്കുമോ? മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി

Published : Feb 01, 2026, 02:28 PM IST
Nirmala Sitaraman

Synopsis

2024-25 സാമ്പത്തിക വർഷത്തിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ 1.70 ലക്ഷം കോടിയുടെ റെക്കോർഡ് വിറ്റുവരവാണ് റിപ്പോർട്ട് ചെയ്തത്

തിരുവനന്തപുരം ഖാദി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. 2026 ലെ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്ത് ഖാദി, കരകൗശല വസ്തുക്കൾ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ നെയ്ത്തുകാർക്കും കരകൗശല നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കും ഇത് ​ഗുണം ചെയ്യും എന്ന് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി പറഞ്ഞു.

2024-25 സാമ്പത്തിക വർഷത്തിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ 1.70 ലക്ഷം കോടിയുടെ റെക്കോർഡ് വിറ്റുവരവാണ് റിപ്പോർട്ട് ചെയ്തത്. 2025–26 കാലയളവിൽ 2 ലക്ഷം കോടിയുടെ വിറ്റുവരവാണ് ലക്ഷ്യം വെക്കുന്നത്. 'മഹാത്മാഗാന്ധി ഗ്രാം സ്വരാജ് സംരംഭം' ഖാദി വസ്ത്രങ്ങളുടെ ഉൽപാദനവും നിർമ്മാണവും കാര്യക്ഷമമാക്കും. ഇത് നമ്മുടെ നെയ്ത്തുകാർക്കും യുവാക്കൾക്കും ഗുണം ചെയ്യുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് നിർമ്മല സീതാരാമൻ വ്യക്തമാക്കി.

2026-31 ലെ പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടും ശ്രീമതി സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് പാർലമെന്റിൽ അവതരിപ്പിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റാണിത്. 2026 ൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദില്ലിയിലെ പുതിയ 'കർതവ്യ ഭവൻ' ആദ്യമായി ഉപയോഗിക്കുന്ന വർഷമാണ് ഇത്.

PREV
Read more Articles on
click me!

Recommended Stories

നിരാശയിൽ കേരളം, മോദി സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
ഇന്ത്യക്കാർക്ക് കുറഞ്ഞ ചെലവിൽ വിദേശയാത്ര നടത്താം; അന്താരാഷ്ട്ര ടൂർ പാക്കേജുകളിലെ ടിസിഎസ് നിരക്ക് കുറയുമെന്ന് നിർമ്മല സീതാരാമൻ