Asianet News MalayalamAsianet News Malayalam

നിക്ഷേപകർക്ക് കോളടിച്ചു; പലിശ കുത്തനെ കൂട്ടി ഈ ബാങ്ക്

ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക് കുത്തനെ ഉയർന്നു. നിക്ഷേപകർക്ക് അവരുടെ പണത്തിന് മുകളിൽ ഉയർന്ന വരുമാനം നേടാം. പലിശ നിരക്കുകൾ അറിയൂ 
 

HDFC Bank increased interest rates on fixed deposits
Author
First Published Oct 13, 2022, 6:07 PM IST

ണ്ട് കോടിയിൽ താഴെയുള്ള ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 11 മുതൽ പ്രാബല്യത്തിൽ വന്നു.  റീട്ടെയിൽ നിക്ഷേപകർക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വരെ ബാങ്ക്  വാഴ്സധിപ്പിച്ചിട്ടിട്ടുണ്ട്. ഏഴ് ദിവസം മുതൽ  10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ മൂന്ന് മുതൽ ആറ് ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക്  3.50 ശതമാനം മുതൽ  മുതൽ 6.75 ശതമാനം വരെ പലിശ ലഭിക്കും.

Read Also: പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ? ഇനി ഓൺലൈനായി പാസ്ബുക്ക് പരിശോധിക്കാം 

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പുതുക്കിയ നിരക്കുകൾ.

ഒരു മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് മൂന്ന് ശതമാനം വരെ പലിശ ലഭിക്കും മുൻപ് 2.75 ശതമാനമായിരുന്നു പലിശ 25 ബസിസ് പോയിന്റ് വർദ്ധനയാണ് ഉണ്ടായത്. രണ്ട് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനത്തിൽ നിന്നും 3.50 ശതമാനമായി ഉയർത്തി. മൂന്ന് മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി  ബാങ്ക് ഇപ്പോൾ നാല് ശതമാനം പലിശ നൽകും മുൻപ് ഇത് 3.25 ശതമാനമായിരുന്നു. 75  ബേസിസ് പോയിന്റ് വർധനവാണ് ഉണ്ടായത്. മൂന്ന് മാസം മുതൽ ആറ് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.25 ശതമാനം പലിശ ലഭിക്കും. 

 Read Also: 12 ഭാഷകളിൽ 30 ബാങ്കിംഗ് സേവനങ്ങൾ; സ്മാർട്ടായി എസ്ബിഐ കോൾ സെന്റർ

ആറ് മാസം മുതൽ ഒരു  വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ  4.65 ശതമാനത്തിൽ നിന്ന് 5.00 ശതമാനമായി ഉയർത്തി, ഒരു വര്ഷം മുതൽ  2 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.70 ശതമാനമായും ഉയർത്തി. രണ്ട് വര്ഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 5.50 ശതമാനത്തിൽ നിന്ന് 5.80 ശതമാനമായി ഉയർത്തി. മൂന്ന് വര്ഷം മുതൽ 5  വര്ഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6.10 ശതമാനം പലിശ ലഭിക്കുന്നത് തുടരും. 5 വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6.00 ശതമാനം പലിശ നിരക്ക് ലഭിക്കും
 

Follow Us:
Download App:
  • android
  • ios