ബാങ്ക് എഫ്ഡികളേക്കാൾ മികച്ച പലിശ; പോസ്റ്റ് ഓഫീസിന്റെ ഈ സ്‌കീമിൽ നിക്ഷേപിക്കൂ

Published : Apr 15, 2023, 04:22 AM ISTUpdated : Apr 15, 2023, 04:23 AM IST
 ബാങ്ക് എഫ്ഡികളേക്കാൾ മികച്ച പലിശ; പോസ്റ്റ് ഓഫീസിന്റെ ഈ സ്‌കീമിൽ നിക്ഷേപിക്കൂ

Synopsis

നിങ്ങൾ 60 വയസ്സിന് താഴെയുള്ള സാധാരണ നിക്ഷേപകൻ ആണെങ്കിൽ നിങ്ങൾക്ക് പോസ്റ്റ് ഓഫീ്‌സ് സ്‌കീമായ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് എന്ന ചെറുകിട സമ്പാദ്യ പദ്ധതി പരിഗണിക്കാവുന്നതാണ്. ഈ നിക്ഷേപപദ്ധതി് നിങ്ങൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകളേക്കാൾ മികച്ച റിട്ടേൺ നൽകുമെന്നതാണ് ഏറെ ആകർഷകമായ കാര്യം.

താരതമ്യേന സുരക്ഷിതവും നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ സ്ഥിരനിക്ഷേപ സ്‌കീമുകളിൽ അംഗമാകാൻ പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽ  ആദ്യം വരുന്ന ഓപ്ഷൻ ബാങ്കുകളുടെ സ്ഥിരനിക്ഷേപ പദ്ധതികൾ ആയിരിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഗണ്യമായി വർധിച്ച  സാഹചര്യത്തിൽ മറിച്ച് ചിന്തിക്കാൻ സാധ്യതയുമില്ല. എന്നാൽ നിങ്ങൾ 60 വയസ്സിന് താഴെയുള്ള സാധാരണ നിക്ഷേപകൻ ആണെങ്കിൽ നിങ്ങൾക്ക് പോസ്റ്റ് ഓഫീ്‌സ് സ്‌കീമായ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് എന്ന ചെറുകിട സമ്പാദ്യ പദ്ധതി പരിഗണിക്കാവുന്നതാണ്. ഈ നിക്ഷേപപദ്ധതി് നിങ്ങൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകളേക്കാൾ മികച്ച റിട്ടേൺ നൽകുമെന്നതാണ് ഏറെ ആകർഷകമായ കാര്യം.

2023 ഏപ്രിൽ-ജൂൺ പാദത്തിൽ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് കേന്ദ്ര സർക്കാർ 70 ബേസിസ് പോയിന്റണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ പാദത്തിൽ,  നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് സ്്കീമിന്റെ യുടെ പലിശ നിരക്ക് 7 ശതമാനം മാത്രമായിരുന്നു. എന്നാൽ പുതിയ വർദ്ധനയോടെ ദേശീയ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ പലിശ 7.7 ശതമാനമായി ഉയർന്നു. പ്രമുഖ ബാങ്കുകളുടെ ടാക്‌സ് സേവിംഗ് എഫ്ഡികളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച പലിശ നിരക്കാണിത്.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ മിക്ക ജനപ്രിയ ബാങ്കുകളും ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഡിസിബി അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.6 ശതമാനം വാഗ്ദാനം ചെയ്യുന്നു, ഇൻഡസ്ഇൻഡ് ബാങ്ക് അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശയാണ് നിലവിൽ നൽകുന്നത്.

നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേന്ദ്ര ഗവൺമെന്റ് വാഗ്ദാനം ചെയ്യുന്ന ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എൻഎസ് സി . നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, ഉയർന്ന പരിധിയില്ല. എന്നിരുന്നാലും, അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്.ഇന്ത്യയിൽ താമസിക്കുന്ന പൗരൻമാർക്ക് എൻഎസ്സിയിൽ നിക്ഷേപിക്കാം.
പ്രായപൂർത്തിയാകാത്തവരുടെ പേരിലും എൻഎസ്സി വാങ്ങാം. പോസ്റ്റ് ഇൻറർനെറ്റ് ബാങ്കിംഗ് ഡിപ്പാർട്‌മെന്റിലൂടെ നിങ്ങൾക്ക് എൻഎസ്സിയിൽ ഓൺലൈനായി നിക്ഷേപിക്കാം. പണം, ചെക്ക്, ബാങ്ക് ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് പേയ്മെന്റ് രീതികളാണെങ്കിലും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് വാങ്ങാൻ നിങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദർശിക്കാം.

വിവിധ ബാങ്കുകൾ 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശനിരക്ക് നോക്കാം.
 
ഇൻഡസ് ഇൻഡ് ബാങ്ക്   -7.25%

ആക്‌സിസ് ബാങ്ക്   -7

എച്ച്ഡിഎഫ്‌സി ബാങ്ക്- 7

ഐസിഐസിഐ ബാങ്ക് 7

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്- 7

യെസ് ബാങ്ക് 7

കാനറ ബാങ്ക്- 6.7

ബാങ്ക് ഓഫ് ബറോഡ  6.5

ഐഡിബിഐ ബാങ്ക്-  6.5

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.5

പിഎൻബി   6.5

കൊട്ടക് മഹീന്ദ്ര ബാങ്ക് 6.2

Read Also: മൂന്ന് മാസത്തിനിടെ മൂന്നാം തവണ, വീണ്ടും വില വർധനവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്; സംഭവിക്കുന്നതെന്ത്?


 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ