പഞ്ചാബിന് 150 മില്യൺ ഡോളർ വായ്പ നൽകി ലോകബാങ്ക്; ലക്ഷ്യം ഇതാണ്

By Web TeamFirst Published Sep 20, 2022, 3:59 PM IST
Highlights

സാമ്പത്തികവും പൊതു സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി പഞ്ചാബിന് 150 മില്യൺ ഡോളർ വായ്പ നൽകാൻ ലോക ബാങ്ക് അനുമതി നൽകി

ദില്ലി: സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിനും പൊതു സേവനങ്ങൾ  മെച്ചപ്പെടുത്തുന്നതിനുമായി പഞ്ചാബിന് 150 മില്യൺ ഡോളർ വായ്പ അനുവദിച്ച് ലോകബാങ്ക്. അടിസ്ഥാനപരമായ വികസനം ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനായാണ് ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് വായ്പയ്ക്ക് അംഗീകാരം നൽകിയത്. 150 മില്യൺ ഡോളർ വായ്പയ്ക്ക് 6 മാസ കാലയളവ് ഉൾപ്പെടെ 15 വർഷത്തെ മെച്യൂരിറ്റി കാലയളവുമുണ്ട്.

Read Also: ഒറ്റയടിക്ക് 250 ശതമാനം വർദ്ധന; ഒയോ സിഇഒയുടെ ശമ്പളം ഇതാണ്

വിവിധ സർക്കാർ വകുപ്പുകളുടെ നിലവാരം ഉയർത്താനും സാമ്പത്തിക അപകടസാധ്യതകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സുസ്ഥിര വളർച്ചയെ പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനത്തിന് ധനസഹായം നൽകുന്നത് എന്ന് ലോക ബാങ്ക് പ്രസ്താവനയിൽ പരാമർശിച്ചു

ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിക്കുന്ന പുതിയ പദ്ധതികൾ പഞ്ചാബിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. സംസ്ഥാനത്തിന് ആസൂത്രണം, ബജറ്റിംഗ്, നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ കഴിയും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും വർധനവുണ്ടാകും. 

Read Also: ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്! ഒക്ടോബർ 20 മുതൽ ഈ സേവനത്തിന് 1% ചാർജ് നൽകണം

ചെലവ് കുറഞ്ഞതും നിലവാരമുള്ളതുമായ പൊതുസേവനങ്ങൾ നൽകാനുള്ള സംസ്ഥാനത്തിന്റെ ശ്രമത്തിൽ  പങ്കാളിയാകുന്നതിൽ ലോകബാങ്ക് സന്തോഷിക്കുന്നു എന്ന് ലോകബാങ്കിന്റെ രാജ്യമായ അഗസ്റ്റെ ടാനോ കൗമേ ഇന്ത്യയിലെ ഡയറക്ടർ, പ്രസ്താവനയിൽ പറഞ്ഞു. ഈ പുതിയ പ്രോജക്റ്റ് സംസ്ഥാനത്തിന്റെ പുതിയ ഡാറ്റാ നയം നടപ്പിലാക്കുന്നതിന് പിന്തുണ നൽകും, ഒപ്പം പൊതു സേവനങ്ങളുടെ വികസനവും ഉറപ്പുവരുത്തും എന്ന് കുവാം കൂട്ടിച്ചേർത്തു.

അമൃത്സറിലെയും ലുധിയാനയിലെയും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ 24 മണിക്കൂറും ജലവിതരണം ഉണ്ടാകും. ജലക്ഷാമം കുറയ്ക്കുന്നതിനൊപ്പം ജലവിതരണ സംവിധാനങ്ങളും മെച്ചപ്പെടുത്തും. പഞ്ചാബ് ഗവൺമെന്റിലെ വിവിധ വകുപ്പുകൾ പൊതു വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത വർധിപ്പിക്കുന്നു എന്നത് ഉറപ്പാക്കും. 

Read Also: നിക്ഷേപിക്കാം പണം വാരാം; വീണ്ടും ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ഈ ബാങ്ക്

click me!