Asianet News MalayalamAsianet News Malayalam

ഒറ്റയടിക്ക് 250 ശതമാനം വർദ്ധന; ഒയോ സിഇഒയുടെ ശമ്പളം ഇതാണ്

ഓയോ സിഇഒ റിതേഷ് അഗർവാളിന്റെ ശമ്പളം 250 ശതമാനം വർദ്ധിച്ചു. ഈ വർഷം  ഒയോ സിഇഒ വാങ്ങുന്ന ശമ്പളം എത്രയാണെന്ന് അറിയാം 
 

Oyo  founder and CEO Ritesh Agarwal's salary rose to 5.6 crore
Author
First Published Sep 20, 2022, 3:28 PM IST

ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ-ടെക് സ്ഥാപനമായ ഓയോയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റിതേഷ് അഗർവാളിന്റെ 5.6 കോടി രൂപയായി ഉയർന്നു,  ഇതിന് മുൻപ് റിതേഷിന്റെ ശമ്പളം 1.6 കോടി രൂപയായിരുന്നു. ഇതിൽ നിന്നും ഏകദേശം  250 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.  

2013ൽ റിതേഷ്  അഗർവാളാണ് ഈ ഹോസ്പിറ്റാലിറ്റി കമ്പനി ആരംഭിച്ചത്. എന്നാൽ കോവിഡ് പാൻഡെമിക് സമയത്ത് സ്റ്റാർട്ടപ്പിന്റെ ബിസിനസ്സ് മോഡൽ മാറ്റാൻ അഗർവാൾ നിർബന്ധിതനായി. ഇപ്പോൾ ഒയോ ആപ്പ് വഴി ഹോട്ടലുകാർക്കും യാത്രക്കാർക്കും സൗകര്യം അനുസരിച്ച് ബുക്കിങ്ങുകൾ ഏറ്റെടുക്കാം. നാല് പ്രധാന മേഖലകളിൽ ആണ് സ്റ്റാർട്ടപ്പ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായി പുതിയ ബിസിനസ് സാധ്യതകളും ഒയോ അന്വേഷിക്കുന്നു. അവധിക്കാല വസതികൾ ഒരുക്കാനും വിപണി കണ്ടെത്താനും ഒയോ ശ്രമിക്കുന്നു. ഉപയോക്താക്കൾക്ക് ഏറ്റവും സുഗമമായ സേവനം നല്കാൻ ഒയോ ശ്രമിക്കുന്നു  ഒപ്പം പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്താനും ഈ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ-ടെക് സ്ഥപനം ശ്രമിക്കുന്നു  

Read Also: ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്! ഒക്ടോബർ 20 മുതൽ ഈ സേവനത്തിന് 1% ചാർജ് നൽകണം

പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ  8,430 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒയോ സെബിയെ സമീപിച്ചിരുന്നു.  നഷ്ടം നേരിട്ടപ്പോഴും കമ്പനി വേതനവും ബോണസും ഗണ്യമായി കുറച്ചപ്പോഴും കമ്പനിയുടെ എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻചെലവ് 2021 സാമ്പത്തിക വർഷത്തിൽ 153 കോടി രൂപയിൽ നിന്ന് 344 ശതമാനം ഉയർന്ന് 2222 ൽ 680 കോടി രൂപയായി 

കമ്പനിയുടെ ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, കമ്പനി ജീവനക്കാരുടെ ശമ്പളവും ബോണസ് ചെലവുകളും ഗണ്യമായി വെട്ടികുറച്ചിട്ടുണ്ട് .  
 

Follow Us:
Download App:
  • android
  • ios