Asianet News MalayalamAsianet News Malayalam

നിക്ഷേപിക്കാം പണം വാരാം; വീണ്ടും ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ഈ ബാങ്ക്

നിക്ഷേപിക്കുന്ന പണത്തിന് ഉയർന്ന പലിശ. ഈ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ചു. ഈ മാസം രണ്ടാമത്തെ വർദ്ധനവാണ് ഇത്.

Axis Bank has revised its fixed deposit rates
Author
First Published Sep 20, 2022, 12:46 PM IST

മുംബൈ: സ്വകാര്യമേഖലയിലെ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് അതിന്റെ സ്ഥിരനിക്ഷേപ നിരക്കുകൾ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകൾ ആണ് വർദ്ധിപ്പിച്ചത്. 2.75 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശയാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.  7 ദിവസം മുതൽ പരമാവധി 10 വർഷം വരെയുള്ള കാലയളവിൽ ആക്സിസ് ബാങ്കിൽ ഒരു നിക്ഷേപകന് എഫ് ഡി തെരഞ്ഞെടുക്കാം. 2 കോടി മുതൽ 100 ​​കോടി രൂപ വരെയുള്ള ബൾക്ക് എഫ്‌ഡികൾക്കും നിരക്കുകൾ പരിഷ്‌ക്കരിച്ചിട്ടുണ്ട്.

Read Also: അഞ്ച് ദശലക്ഷം സൗജന്യ സീറ്റുകൾ വാഗ്ദാനം ചെയ്ത് ഈ എയർലൈൻ; ബുക്കിംഗ് ആരംഭിച്ചു

ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 2.75% പലിശയും 30 ദിവസം മുതൽ 3 മാസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 3.25% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.  3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.75% പലിശയും 6 മാസം മുതൽ 7 മാസം വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.65% പലിശയും ലഭിക്കും. 7 മാസം മുതൽ 8 മാസം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4.40% പലിശ നിരക്ക് ഇപ്പോൾ ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം  8 മാസം മുതൽ 9 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.65% പലിശ നിരക്ക്  നൽകുന്നത് തുടരും, 9 മാസം മുതൽ 1 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.75% പലിശ നൽകും.
 
മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ

2 കോടിയിൽ താഴെയുള്ള നിഖക്ഷേപങ്ങൾക്ക്, 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 2.75% മുതൽ 6.50% വരെ പലിശ നിരക്ക് ലഭിക്കും. 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് പരമാവധി 6.50% പലിശ നിരക്ക് ലഭിക്കും.
Read Also: അനധികൃത ഡിജിറ്റൽ വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടി വേണം; ഗൂഗിളിനോട് ആർബിഐ

Follow Us:
Download App:
  • android
  • ios