മാർക്ക് സക്കർബർഗിന് തിരിച്ചടി, ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ സമ്പന്ന പട്ടികയിൽ നിന്നും പിന്തള്ളപ്പെട്ടു

Published : Jul 16, 2025, 05:32 PM IST
Mark Zuckerberg

Synopsis

357.8 ബില്യൺ ഡോളർ ആസ്തിയുമായി ഇലോൺ മസ്‌ക് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

ലോക സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനം നഷ്ടപ്പെട്ട് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചികയിൽ മൂന്നാം സ്ഥാനത്തേക്കാണ് മാർക്ക് സക്കർബർഗ് പിന്തള്ളപ്പെട്ടത്. ഒറാക്കിൾ കോർപ്പറേഷന്റെ ചെയർമാനും ചീഫ് ടെക്‌നോളജി ഓഫീസറുമായ ലാറി എലിസൺ സക്കർബർഗിനെ മറികടന്ന് രണ്ടാം സ്ഥാനത്തെെത്തി. ലാറി എലിസൺ ആദ്യമായാണ് ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയാകുന്നത്. ഒറാക്കിളിന്റെ ഓഹരികളിൽ കുത്തനെയുള്ള കുതിച്ചുചാട്ടമാണ് ലാറി എലിസൺന്റെ ആസ്തി ഉയർത്തിയത്.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, എലിസണിന്റെ ആസ്തി ഇപ്പോൾ 251.2 ബില്യൺ ഡോളറാണ്, ചൈനയിലേക്കുള്ള സെമികണ്ടക്ടർ കയറ്റുമതി നിയന്ത്രണങ്ങൾ യുഎസ് ലഘൂകരിക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഇന്നലെ ഒറാക്കിൾ ഓഹരികളിൽ 5.7% വർധനവാണ് ഉണ്ടായത്. ഇതാണഅ മാറ്റത്തിന് കാരണമായതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇത് എൻവിഡിയ, അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് പോലുള്ള കമ്പനികൾക്ക് ഗുണം ചെയ്യും. എലിസണിന്റെ സമ്പത്ത് ഒറ്റ ദിവസം കൊണ്ട് 4.71 ബില്യൺ ഡോളർ ഉയർന്നു, അതേസമയം, മാർക്ക് സക്കർബർഗിന്റെ ആസ്തി 3.59 ബില്യൺ ഡോളർ കുറഞ്ഞു. തന്റെ സമ്പത്തിന്റെ 80% ത്തിലധികവും ഒറാക്കിൾ ഓഹരികളിലാണ് ലാറി എലിസൺ നിക്ഷേപിച്ചിരിക്കുന്നത്.

അതേസമയം, 357.8 ബില്യൺ ഡോളർ ആസ്തിയുമായി ഇലോൺ മസ്‌ക് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ആമസോണിന്റെ ജെഫ് ബെസോസ് നാലാം സ്ഥാനത്തുമാണ്

ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടിക

  1. എലോൺ മസ്‌ക്: 358 ബില്യൺ ഡോളർ
  2. ലാറി എല്ലിസൺ: 251 ബില്യൺ ഡോളർ
  3. മാർക്ക് സക്കർബർഗ്: 251 ബില്യൺ ഡോളർ
  4. ജെഫ് ബെസോസ്: 247 ബില്യൺ ഡോളർ
  5. സ്റ്റീവ് ബാൽമർ: 174 ബില്യൺ ഡോളർ
  6. ലാറി പേജ്: 165 ബില്യൺ ഡോളർ
  7. ബെർണാർഡ് അർനോൾട്ട്: 156 ബില്യൺ ഡോളർ
  8. സെർജി ബ്രിൻ: 154 ബില്യൺ ഡോളർ
  9. ജെൻസെൻ ഹുവാങ്: 149 ബില്യൺ ഡോളർ
  10. വാറൻ ബഫറ്റ്: 141 ബില്യൺ ഡോളർ

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം