
ദില്ലി: പാക്കിസ്ഥാനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ 10 സര്‍ജിക്കല്‍ സ്ട്രൈക്കിന് സജ്ജമാണെന്ന് വ്യക്തമാക്കി പാക് സൈന്യം. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടിയിലാണ് പാക് സൈന്യത്തിന്‍റെ വെല്ലുവിളി.
പാക്കിസ്ഥാനെതിരെ ഇനിയുമൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് ഇന്ത്യ ഒരുങ്ങിയാല്‍ പത്ത് മിന്നലാക്രമണങ്ങള്‍ തിരിച്ച് നേരിടേണ്ടി വരും. പാക്കിസ്ഥാനെതിരെ എന്തെങ്കിലും ആക്രമണത്തിന് ആരെങ്കിലും പദ്ധതിയിടുന്നുണ്ടെങ്കില്‍ പാക്കിസ്ഥാന്‍റെ കരുത്തിനെ കുറിച്ച് അവര്‍ മനസ്സിലാക്കുമെന്നും ഇന്‍റര്‍ സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സ് വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയോടൊപ്പം ലണ്ടനില്‍ എത്തിയതായിരുന്നു മേജര്‍ ജനറല്‍.
പാക്കിസ്ഥാനില്‍ 50 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് നടപ്പിലാക്കുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ സംരക്ഷകര്‍ പാക്കിസ്ഥാനാണ്. ഈ പദ്ധതി രാജ്യത്തിന്‍റെ സാമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തും. ഏറ്റവും സുതാര്യമായ തെരഞ്ഞെടുപ്പാണ് ജൂലൈയില്‍ രാജ്യത്ത് നടന്നത്. മോശമായതിനേക്കാല്‍ നല്ല കാര്യങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്ല കാര്യങ്ങളും വാര്‍ത്തയാക്കണം. പാക്കിസ്ഥാനില്‍ മാധ്യമങ്ങള്‍ക്ക് നിരോധനമുണ്ടെന്ന വാര്‍ത്തകളെ തള്ളി അഭിപ്രായം സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും മേജര്‍ ജനറല്‍ വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam