ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍

Web desk |  
Published : Jul 01, 2018, 10:50 AM ISTUpdated : Oct 02, 2018, 06:43 AM IST
ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍

Synopsis

മരണപ്പെട്ട പതിനൊന്ന് പേരില്‍ ഏഴ് പേര്‍ സ്ത്രീകളും നാല് പേര്‍ പുരുഷന്‍മാരുമാണ്. ഇവരില്‍ മൂന്ന് പേര്‍ കൗമാരക്കാരാണെന്നും പോലീസ് അറിയിച്ചു

ദില്ലി: ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ ദില്ലിയിലെ ബുറാരി മേഖലയിലെ ഒരു വീട്ടിലാണ് ഇത്രയും പേരെ മരിച്ചതായി കണ്ടെത്തിയത്. 

ചിലരെ തൂങ്ങിമരിച്ച നിലയിലും ചിലര്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ നിലത്തും മരിച്ചു കിടക്കുന്നുവെന്നാണ് വിവരം. സംഭവം കൂട്ടആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. 

മരണപ്പെട്ട പതിനൊന്ന് പേരില്‍ ഏഴ് പേര്‍ സ്ത്രീകളും നാല് പേര്‍ പുരുഷന്‍മാരുമാണ്. മരിച്ച രണ്ട് പേര്‍ കുട്ടികളാണെന്നും പോലീസ് അറിയിച്ചു. 

മരിച്ചവരുടെ കുടുംബത്തിന് വീടിനടുത്തായി ഒരു പലചരക്കുകടയും പ്ലൈവുഡ് കടയുമുണ്ട്. സാധാരണ പകല്‍ ആറ് മണിയോടെ തുറക്കാറുള്ള ഇവരുടെ കട ഞായറാഴ്ച്ച 7.30 ആയിട്ടും തുറക്കാതെ വന്നതോടെ ഇവരെ തിരഞ്ഞു ചെന്ന സമീപവാസിയാണ് കുടുംബാംഗങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ