
ദില്ലി: 40 ജവാന്‍മാർ ജീവത്യാഗം ചെയ്ത പുൽവാമ ഭീകരാക്രമണത്തിൽ 13 നായ്ക്കളും കൊല്സപ്പെട്ടിരുന്നു എന്ന സന്ദേശം ട്വിറ്ററിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ജവാൻമാർക്കൊപ്പം ജീവൻ നഷ്ടപ്പെട്ട മിണ്ടാപ്രാണികൾക്ക് നിരവധി പേർ സാമൂഹമാധ്യമങ്ങളിൽ പ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഈ പ്രചാരണം കളവാണെന്നാണ് സ്ഥിരീകരണം.
എന്നാൽ ആക്രമിക്കപ്പെട്ട വാഹനവ്യൂഹത്തിൽ സൈനികർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഡോഗ് സ്ക്വാഡിലെ നായകൾ ഉണ്ടായിരുന്നു എന്നത് വ്യാജ വാർത്തയാണെന്നും സിആർപിഎഫ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
രാജ്യത്തിനായി ജീവൻ നഷ്ടപ്പെടുത്തിയ മിണ്ടാപ്രാണികളേയും ഈ അവസരത്തിൽ നമ്മൾ ഓർക്കണം എന്ന അടിക്കുറിപ്പോടെയാണ് 13 നായകളും ആക്രമണത്തിൽ മരിച്ചെന്ന വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam