13കാരിയെ ഏഴ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു, അഞ്ചു പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

By Web TeamFirst Published Aug 3, 2018, 8:53 PM IST
Highlights

ജൂലായ് 26 ന് വെസ്റ്റ് സിംഗ്ഭാം ജില്ലയിൽ ചൈബാസ ഗ്രാമത്തിലാണ് സംഭവം. കാലികളെ മേക്കാന്‍ പോയ പെണ്‍കുട്ടിയെ അയൽ ഗ്രാമത്തിലെ ഏഴ് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. 

ചായ്ബാസ: ജാർഖണ്ഡില്‍ ഏഴ് പേർ ചേർന്ന് 13 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പൊലീസ് നല്‍കുന്ന വിവര പ്രകാരം പ്രതികളില്‍ അഞ്ച്  പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ജൂലായ് 26 ന് വെസ്റ്റ് സിംഗ്ഭാം ജില്ലയിൽ ചൈബാസ ഗ്രാമത്തിലാണ് സംഭവം. കാലികളെ മേക്കാന്‍ പോയ പെണ്‍കുട്ടിയെ അയൽ ഗ്രാമത്തിലെ ഏഴ് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ശ്രമിച്ചാൽ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സംഭവം അറിഞ്ഞതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.

ഏഴ് പേരെ പ്രതികളാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളിൽ  ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. മെഡിക്കൽ പരിശോധനയ്ക്കിടെ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും. ഒളിവില്‍ കഴിയുന്ന ഇവരെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

click me!