മുംബൈ ബാങ്കില്‍ നിന്നും ഹാക്കര്‍മാര്‍ 143 കോടി കവര്‍ന്നു

By Web TeamFirst Published Oct 12, 2018, 2:03 PM IST
Highlights

സംഭവത്തിൽ ബാങ്ക്​ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് സംശയം. മൗറീഷ്യസിലെ രണ്ടാമത്തെ പൊതുമേഖല ബാങ്കാണിത്. മൗറീഷ്യസ് 20 ശതമാനം ബാങ്കിംഗ് ഇടപാട് നടത്തുന്നത്  ബാങ്ക് ഓഫ് മൗറീഷ്യസിലൂടെയാണ്. 

മുംബൈ:മുംബൈയിലെ നരിമാന്‍ പോയിന്‍റിലുള്ള ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയുടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത് 143 കോടി രൂപ കവർന്നതായി പരാതി. ബാങ്ക് അധികൃതർ മുംബൈ പൊലിസിൽ നൽകിയ പരാതിയുടെ അന്വേഷണത്തില്‍  എകണോമിക്സ് ഒഫൻസ് വിങ് അന്വേഷണം ആരംഭിച്ചു. സര്‍വര്‍ ഹാക്ക് ചെയ്ത് പണം ഇന്ത്യക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് എകണോമിക്സ് ഒഫൻസ് വിങ്ങ് വൃത്തങ്ങൾ പറഞ്ഞു. 

സംഭവത്തിൽ ബാങ്ക്​ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് സംശയം. മൗറീഷ്യസിലെ രണ്ടാമത്തെ പൊതുമേഖല ബാങ്കാണിത്. മൗറീഷ്യസ് 20 ശതമാനം ബാങ്കിംഗ് ഇടപാട് നടത്തുന്നത്  ബാങ്ക് ഓഫ് മൗറീഷ്യസിലൂടെയാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇന്ത്യയിലെ ബാങ്കിംഗ് ഓൺലൈൻ സംവിധാനം ഹാക്ക് ചെയ്ത് പണം കവര്‍ന്ന മൂന്നാമത്തെ സംഭവമാണിത്.

click me!