പട്ടം പറത്താൻ അനുവദിച്ചില്ല; പത്തൊമ്പതുകാരൻ കുടുംബത്തിലെ മൂന്ന് പേരെ കുത്തി കൊന്നു

Published : Oct 11, 2018, 01:11 PM IST
പട്ടം പറത്താൻ അനുവദിച്ചില്ല; പത്തൊമ്പതുകാരൻ കുടുംബത്തിലെ മൂന്ന് പേരെ കുത്തി കൊന്നു

Synopsis

ദില്ലിയിലെ വസന്ത് കുഞ്ചിൽ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. ഇവർ അയൽക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ദില്ലി: ഒരു കുടുംബത്തിനെ മൂന്ന് പേരെ കുത്തികൊന്ന കേസിൽ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകൾ നേഹ (16) എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിൽ സൂരജ് വേർമയെയാണ് അറസ്റ്റ് ചെയ്തത്.  മിതിലേഷ്-സിയ ദമ്പതികളുടെ മൂത്ത മകനാണ് സുരാജ് വേർമ.

ദില്ലിയിലെ വസന്ത് കുഞ്ചിൽ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. ഇവർ അയൽക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ  സൂരജിനെ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കുടുംബത്തെ മോഷ്ടാക്കൾ കൊലപ്പെടുത്തി എന്നായിരുന്നു സൂരജ് പൊലീസിൽ മൊഴ് നൽകിയത്. എന്നാൽ സൂരജ് പറഞ്ഞ മോഷണ കഥയിൽ പൊലീസ് തീരെ വിശ്വാസം ഇല്ലായിരുന്നു. കൂടാതെ വീട്ടിൽ മോഷണം നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. അതേസമയം കുടുംബത്തിലെ മൂന്ന് പേരേയും കൊലപ്പെടുത്തിയിട്ടും മകനെ വെറുതെ വിട്ടത് സംശയത്തിനിടയാക്കിയിരുന്നു. തുടർന്ന് സൂരജിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. 

മാതാപിതാക്കൾ നിരന്തരമായി പഠിക്കാൻ നിർബന്ധിക്കും, ക്ലാസ്സ് കട്ട് ചെയ്താൽ ശകാരിക്കും, പട്ടം പറത്താൻ സമ്മതിക്കില്ല. ഇവരുടെ ശല്യത്തിൽനിന്നും രക്ഷപ്പെടുന്നതിനാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് പറഞ്ഞു. സംഭവം നടന്ന് ദിവസം മിതിലേഷ് സൂരജിനെ മർ‌ദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിൽ മനം നൊന്ത സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന് വീടിനടുത്തുള്ള കടയിൽ പോയി കത്തിയും കത്രികയും വാങ്ങിച്ചു. 

വീട്ടിലെത്തിയ സൂരജ് കുടുംബത്തോടൊപ്പം ചെലവഴിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലർച്ചെ മൂന്ന് മണിക്ക്  കൈയിൽ കരുതിയ കത്തിയും കത്രികയും എടുത്ത് സൂരജ് മാതാപിതാക്കളുടെ റൂമിലേക്ക് പോയി. ആദ്യം പിതാവിനെ കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് ശബ്ദം കേട്ട് ഉണർന്ന മാതാവിനേയും. ശേഷം സഹോദരിയുടെ മുറിയിലെത്തി സഹോദരിയെയും കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് മൂന്ന് പേരും മരിച്ചെന്ന് ഉറപ്പു വരുത്തിയതിനുശേഷം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയോട് മാതാപിതാക്കളേയും സഹോദരിയേയും മോഷ്ടക്കൾ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു.

കേസിൽ ഫോറൻസിക് വിദ​ഗ്ധർ എത്തി സ്ഥലത്തെത്തി പരിശോധന നടത്തി. കെല്ലാൻ ഉപയോ​ഗിച്ച കത്തിയിൽ സൂരജിന്റെ വിരലടയാളം കൊലപാതകത്തിന് ശേഷം കുളിമുറിയിലെത്തി കൈ കഴുകിയതായും കണ്ടെത്തി. ഇതോടെ പൊലീസ് സംശയം ഉറപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. 
 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ