
പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ട 21 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ വ്യോമസേന തിരുവനന്തപുരംവിമാനത്താവളത്തിലെത്തിച്ചു. പത്തനംതിട്ട ജില്ലയിൽ മാത്രം പതിനായിരക്കണക്കിന് പേരാണ് ഇനിയും കുടുങ്ങിക്കിടക്കുന്നത്. പലരും വീടിന്‍റെ രണ്ടാം നിലയിലും ടെറസിലുമാണ് കഴിയുന്നത്. പലടിയത്തും ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ല.
ഹെലികോപ്റ്ററില്‍ സൈന്യം 11 മണിമുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തും. രണ്ട് ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തുക. ഭോപ്പാലില്‍ നിന്നും പൂനെയില്‍ നിന്നും കൂടുതല്‍ സൈന്യമെത്തും. 11 മണിയോടെ രണ്ട് ഹെലികോപ്റ്ററുകൾ റാന്നി, കോഴഞ്ചേരി ഭാഗങ്ങളിലെത്തി ആകാശ മാർഗം ആളുകളെ രക്ഷിക്കും. കൂടുതൽ ഫിഷിംഗ് ബോട്ടുകളും മേഖലയിലേക്ക് എത്തിക്കുകയാണ്. ആറൻമുള കോഴഞ്ചേരി ഭാഗങ്ങളിലാകും ഈ ബോട്ടുകൾ രക്ഷാപ്രവർത്തനം നടത്തുക. കൂടുതൽ കേന്ദ്രസേന സംസ്ഥാനത്തേക്ക്. ഭോപ്പാലിൽ നിന്നും പൂനെയിൽ നിന്നുമാണ് കൂടുതൽ സൈനികരെ എത്തിക്കുന്നത്.
കൊല്ലത്ത് നിന്ന് പത്തനംതിട്ടയിലേക്ക് മത്സ്യബന്ധന ബോട്ടുകള്‍ കൊണ്ടുപോയി.ആറ് ബോട്ടുകൾ ട്രക്കിൽ കയറ്റുകയും കൂടുതൽ ബോട്ടുകൾ കൊണ്ടു പോകാൻ തയ്യാറാക്കി നിർത്തിയിരിക്കുകയുമാണ്. നീണ്ടകരയിൽ നിന്നുള്ള മത്സ്യ തൊഴിലാളി ബോട്ടുകളും ഫയർ ഫോഴ്‌സും പുലർച്ചെ മുതൽ രക്ഷ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കുട്ടിവഞ്ചി ഉപയോഗിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam