ഒരേ സൂചി കൊണ്ട് കുത്തിവെച്ചു; ഒരു മരണം, 25 പേര്‍ ഗുരുതരാവസ്ഥയില്‍

Published : Aug 28, 2018, 04:41 PM ISTUpdated : Sep 10, 2018, 02:18 AM IST
ഒരേ സൂചി കൊണ്ട് കുത്തിവെച്ചു; ഒരു മരണം, 25 പേര്‍ ഗുരുതരാവസ്ഥയില്‍

Synopsis

നേഴ്സുമാരുടെ പിഴവാണ് പ്രശ്നത്തിന് പിന്നിലെ കാരണമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പി.കെ. ശര്‍മ എഎന്‍ഐയോട് പറഞ്ഞു

ധാതിയ: ഒരേ സൂചി കൊണ്ട് കുത്തിവെച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ ഒരാള്‍ മരിച്ചു. 25 പേര്‍ ഗുരുതരാവസ്ഥയിലാണ്. മധ്യപ്രദേശിലെ ധാതിയ ജില്ലാ ആശുപത്രിയിലാണ് സംഭവം. നേഴ്സുമാരുടെ പിഴവാണ് പ്രശ്നത്തിന് പിന്നിലെ കാരണമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പി.കെ. ശര്‍മ എഎന്‍ഐയോട് പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ള എല്ലാ രോഗികള്‍ക്കും ഒരേ സൂചി തന്നെയാണ് ഉപയോഗിച്ചത്. ശുദ്ധീകരിച്ച വെള്ളത്തിന് പകരം സാധാരണ വെള്ളമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേഴ്സുമാരുടെ പിഴവ് മൂലം ഒരു മരണം അടക്കം സംഭവിച്ചെന്നുള്ള പരാതി ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാനയാത്രക്കായി പുതിയ ഉത്തരവുമായി ഡിജിസിഎ; വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചു, ഫോണുകളടക്കം ചാര്‍ജ് ചെയ്യാനും പാടില്ല
വ ഴിത്തിരിവായി സിസിടിവി ദൃശ്യം, ജോലി കഴിഞ്ഞ് മടങ്ങിയ വനിതാ ഡോക്ടറെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് പീഡന ശ്രമം; പ്രതി പിടിയിൽ