രാജ്യവ്യാപക റെയിഡുകള്‍; പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : Aug 28, 2018, 04:14 PM ISTUpdated : Sep 10, 2018, 02:45 AM IST
രാജ്യവ്യാപക റെയിഡുകള്‍; പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍

Synopsis

മഹാരാഷ്ട്രയിലെ ബീമ കൊറഗോണ്‍ മേഖലയില്‍ ഈ ജനുവരിയിലുണ്ടായ ജാതി കലാപത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നിരവധി സാമൂഹികപ്രവര്‍ത്തകര്‍പൂണൈ പൊലീസ് അറസ്റ്റ് ചെയ്തു. 

ദില്ലി: മഹാരാഷ്ട്രയിലെ ബീമ കൊറഗോണ്‍ മേഖലയില്‍ ഈ ജനുവരിയിലുണ്ടായ ജാതി കലാപവുമായി ബന്ധമുണ്ട് എന്നാരോപിച്ച്
രാജ്യവ്യാപകമായി  നടത്തിയ റെയ്ഡുകളില്‍ നിരവധി സാമൂഹികപ്രവര്‍ത്തകരെ പൂണൈ പൊലീസ് അറസ്റ്റ് ചെയ്തു. ആക്ടിവിസ്റ്റുകളുടെ ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ദില്ലി,ഫരീദാബാദ്, ഗോവ, മുംബൈ, താനെ,റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. 

സാമൂഹികപ്രവര്‍ത്തക സുധാ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും. കവിയും സാമൂഹികപ്രവര്‍ത്തകനുമായ വരാവറ റാവുവിനെ ഹൈദരാബാദില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  അരുണ്‍ ഫെറീറ, വെനം ഗൊണ്‍സാല്‍വസ് എന്നീ സാമൂഹികപ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയിലുണ്ട്.  ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ് ഇവരില്‍ പലരേയും പൊലീസ് പിടികൂടിയത് എന്നാണ് സൂചന. ഇവരുടെ ലാപ്ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മറ്റു രേഖകള്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെല്ലാം കലാപത്തിന്‍റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണെന്നാണ് പൊലീസ് ഭാഷ്യം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങിനടന്ന മകനെ കൊലപ്പെടുത്തി, അച്ഛനും അമ്മയ്ക്കും ശിക്ഷ
കരൂർ ദുരന്തം: വിജയ് ചോദ്യം ചെയ്യലിന് ഇന്ന് സിബിഐക്ക് മുന്നിൽ, ദില്ലിയിലെത്തും