ദില്ലിയില്‍ 100 കോടി രൂപ വിലമതിക്കുന്ന 25 കിലോ ഹെറോയിന്‍ പിടികൂടി

By vishnu kvFirst Published Oct 17, 2018, 6:49 AM IST
Highlights

ആന്തരാഷ്ട്ര വിപണിയില് നൂറ് കോടി രൂപ വിലമതിക്കുന്ന 25 കിലോ ഹെറോയിന്‍ ദില്ലി സ്പെഷ്യല്‍ പൊലീസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മ്യാന്‍മറില്‍ നിന്നാണ് ഹെറോയിന്‍ കൊണ്ടുവന്നിരുന്നത്. രാജു എന്നയാളാണ് നെറ്റ് വര്‍ക്കിന്റെ മുഖ്യസൂത്രധാരന്‍. ഇയാള്‍ പണം മുടക്കി ഹെറോയിന്‍ എത്തിച്ച ശേഷം മറ്റ് രണ്ട് പ്രതികളെ കൊണ്ട് വിതരണം ചെയ്യുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. 

ദില്ലി: ആന്തരാഷ്ട്ര വിപണിയില് നൂറ് കോടി രൂപ വിലമതിക്കുന്ന 25 കിലോ ഹെറോയിന്‍ ദില്ലി സ്പെഷ്യല്‍ പൊലീസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മ്യാന്‍മറില്‍ നിന്നാണ് ഹെറോയിന്‍ കൊണ്ടുവന്നിരുന്നത്. രാജു എന്നയാളാണ് നെറ്റ് വര്‍ക്കിന്റെ മുഖ്യസൂത്രധാരന്‍. ഇയാള്‍ പണം മുടക്കി ഹെറോയിന്‍ എത്തിച്ച ശേഷം മറ്റ് രണ്ട് പ്രതികളെ കൊണ്ട് വിതരണം ചെയ്യുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

രഹസ്യവിവരത്തെ തുടര്‍ന്ന് ദില്ലി ഹരിയാന അതിര്‍ത്തിയില്‍ നടത്തിയ തെരച്ചിലാണ് ഹെറോയിന് റാക്കറ്റിലേക്ക് വഴി തുറന്നത്. ഏജന്‍റുമാര്‍ക്ക് കൈമാറാന്‍ ലഹരിമരുന്നുമായി ഷാഹിദ് ഖാന‍് എന്നയാള്‍ എത്തുമെന്നായിരന്നു രഹസ്യവിവരം. തുടര്‍ന്ന് ഇയാളെ രഹസ്യമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഗുവാഹത്തിയില്‍ നിന്നാണ് ചരക്ക് കൊണ്ടുവന്നതെന്ന് ഇയാള്‍ മൊഴി നല്‍കി. പിന്നീട് ഇവരുടെ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് കൂടൂതല്‍ ലഹരിമരുന്ന് കണ്ടെത്തിയത്. നൂറ് കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് കണ്ടെടുത്തത്

click me!