
മുംബൈ: പരസ്യമോഡലായ മാനസി ദീക്ഷിത് കൊലപ്പെടുത്തി ബാഗിനുള്ളിലാക്കി ഉപേക്ഷിച്ചകേസിൽ മുംബൈയിൽ പത്തൊൻപതുകാരനായ വിദ്യാർഥി പിടിയിൽ. പെൺകുട്ടിയുടെ സുഹൃത്തും ഹൈദരബാദ് സ്വദേശിയുമായ മുസമില്‍ സയ്യദ് ആണ് അറസ്റ്റിലായത്. രാജസ്ഥാൻ സ്വദേശിനി മാനസി ദീക്ഷിത് ഏറെനാളായി മുംബൈയിലാണ് താമസം. മോഡലിംഗ് രംഗത്തെകൂടാതെ, ഡിസൈനിങ്, ഇവൻറ് മാനേജ്മെൻറ് ബിസിനസുകളിലും മാനസി സജീവമായിരുന്നു.
ഇവരുടെ സുഹൃത്ത് ഹൈദരബാദുകാരനായ വിദ്യാർഥി മുസമിൽ സയ്യദിൻറെ അന്ധേരിക്കടുത്തുള്ള ബന്ധുവീട്ടിലേക്ക് കഴിഞ്ഞദിവസം മാനസിയെത്തി. മുസമിൽ സയ്യദിൻറെ ആവശ്യപ്രകാരമായിരുന്നു ഇത്. എന്നാല്‍, ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഭാരമേറിയ വസ്തു ഉപയോഗിച്ച് മാനസിയുടെ തലയിലടിക്കുകയായിരുന്നു. തുടർന്ന് ബാഗിനുള്ളിലാക്കിയ മൃതദേഹവുമായി ടാക്സിയില്‍ എയർപോർട്ടിലേക്ക് വിദ്യാർഥി പോയി. മലാഡിൽവച്ച് ടാക്സി മടക്കിഅയച്ചു. കയ്യിലുണ്ടായിരുന്ന മൃതദേഹംഅടങ്ങിയ ബാഗ് വഴിയരികിൽ ഉപേക്ഷിച്ചു. ശേഷം, ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങി.
എന്നാൽ, സംശയംതോന്നിയ ടാക്സി ഡ്രൈവർ, യുവാവ് യാത്ര അവസാനിപ്പിച്ച സ്ഥലത്ത് തിരികെയെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് ബാഗ് ഉപേക്ഷിച്ചത് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരംഅറിയിക്കുകയും അന്വേഷണത്തിൽ പ്രതി പിടിയിലാകുകയും ചെയ്യതത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam