അമേരിക്കയിലെ 30 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ഹിന്ദു ക്ഷേത്രമാകുന്നു

Published : Dec 27, 2018, 05:12 PM IST
അമേരിക്കയിലെ 30 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ഹിന്ദു ക്ഷേത്രമാകുന്നു

Synopsis

അമേരിക്കയിലെ  പോര്‍ട്‌സ്‌മൗത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയാണ് ഗുജറാത്തിലെ അഹമ്മദാബാദ്‌ ആസ്‌ഥാനമായുള്ള സ്വാമി നാരായണ്‍ ഖാദി സന്‍സ്‌താന്‍ ക്ഷേത്രമായി മാറ്റി പണിയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

വിർജീനിയ: മുപ്പത് വര്‍ഷം പഴക്കമുള്ള യുഎസ്സിലെ ക്രിസ്ത്യൻ പള്ളി സ്വാമി നാരായണ്‍ ഹിന്ദു ക്ഷേത്രമാക്കി മാറ്റി പണിയുന്നു. അമേരിക്കയിലെ  പോര്‍ട്‌സ്‌മൗത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയാണ് ഗുജറാത്തിലെ അഹമ്മദാബാദ്‌ ആസ്‌ഥാനമായുള്ള സ്വാമി നാരായണ്‍ ഖാദി സന്‍സ്‌താന്‍ ക്ഷേത്രമായി മാറ്റി പണിയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

അഞ്ചേക്കറും 18,000 ചതുരശ്രയടിയുള്ള കെട്ടിടവും അടങ്ങുന്ന ഭൂമി 11.22 കോടി രൂപയ്‌ക്കാണ് സ്വാമി നാരായണ്‍ സ്വന്തമാക്കിയത്‌. 150 വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാനും സൗകര്യമുണ്ട്‌. 
 
ഖാദി സൻസ്‌താൻ ലോകത്താകമാനമായി എട്ട് പള്ളികൾ ഇതിനകം ഏറ്റെടുത്ത് ഹിന്ദു ക്ഷേത്രമാക്കിയിട്ടുണ്ട്. ഇതിൽ അഞ്ച് ക്ഷേത്രങ്ങൾ യു എസ്സിലാണുള്ളത്. കാലിഫോര്‍ണിയ, ലൂയിസ് വില്‍, പെന്‍സില്‍വേനിയ, ലോസ് ആഞ്ജലിസ്, ഒഹിയോ എന്നിവിടങ്ങളിലെയും യു കെയിലെ ലണ്ടന്‍, ബോള്‍ട്ടണ്‍ എന്നിവിടങ്ങളിലെ പള്ളികളാണ് ക്ഷേത്രങ്ങളാക്കി മാറ്റിയത്. 

കാനഡയിലെ ടൊറന്റോയിലെ 125 വര്‍ഷം പഴക്കമുള്ള വസ്തുക്കളും സ്വാമിനാരായണ്‍ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. ആത്മീയ കേന്ദ്രമായതിനാല്‍ പോര്‍ട്സ്മോത്തിലെ പള്ളി ക്ഷേത്രമാക്കി മാറ്റുമ്പോള്‍ വലിയ മാറ്റങ്ങള്‍ വേണ്ടി വന്നിരുന്നില്ലെന്ന് പുരുഷോത്തം പ്രിയദാസ് സ്വാമി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
ബുൾഡോസർ വിവാദം; പ്രതിസന്ധിയിലായി കർണാടക കോണ്‍ഗ്രസ് സർക്കാർ, വില നൽകേണ്ടിവരുമെന്ന് വിമർശനം