തലപ്പാവ് ഉപയോ​ഗിച്ച് രാജീവ് ​ഗാന്ധിയുടെ പ്രതിമ വൃത്തിയാക്കി; കോൺ​ഗ്രസ് നേതാവ് വിവാദത്തിൽ

Published : Dec 27, 2018, 04:36 PM IST
തലപ്പാവ് ഉപയോ​ഗിച്ച് രാജീവ് ​ഗാന്ധിയുടെ പ്രതിമ വൃത്തിയാക്കി; കോൺ​ഗ്രസ് നേതാവ് വിവാദത്തിൽ

Synopsis

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് മുകളില്‍ പാലഭിഷേകം നടത്തിയിരുന്നു. 

ദില്ലി: മുൻ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയുടെ പ്രതിമ തലപ്പാവ് ഉപയോ​ഗിച്ച് വൃത്തിയാക്കിയ കോൺ​ഗ്രസ് നേതാവ് വിവാദത്തിൽ. പഞ്ചാബിലെ ലുധിയാനയിലുള്ള കോണ്‍ഗ്രസ് നേതാവ് ഗുര്‍സിമ്രാന്‍ സിങാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. സിഖ് വംശജരാണ് ഗുര്‍സിമ്രാനെതിരെ രംഗത്തെത്തിരിക്കുന്നത് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് മുകളില്‍ പാലഭിഷേകം നടത്തിയിരുന്നു. തൊട്ടുപിന്നാലെ അകാലിദള്‍ പ്രവര്‍ത്തകര്‍  പ്രതിമയ്ക്ക് മുകളില്‍ കരി ഓയില്‍ ഒഴിച്ചു. ഇതിന് ശേഷമാണ് ഗുര്‍സിമ്രാന്‍ പ്രതിമയ്ക്ക് മുകളില്‍ പാല്‍ ഒഴിക്കുകയും തലപ്പാവ് ഉപയോ​ഗിച്ച് തുടക്കുകയും ചെയ്തത്. പ്രതിമ വൃത്തിയാക്കുന്ന വീഡിയോ ഗുര്‍സിമ്രാന്‍ ഫേസ്ബുക്കിൽ പങ്ക് വെച്ചിരുന്നു. ഇതാണ് സിഖ് വംശജരെ ചൊടിപ്പിച്ചതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് .

ഇതേ തുടർന്ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പിൻവലിപ്പിച്ചെന്നും ഭീഷണിപെടുത്തിയുള്ള ഫോൺ കോളുകൾ നിരന്തരം വരുന്നതായും ഗുര്‍സിമ്രാന്‍ സിങ് പറഞ്ഞു. അതേ സമയം കാനഡയിൽ നിന്നുള്ള ഒരു യുവാവ് ഗുര്‍സിമ്രാനെ കൊലപ്പെടുത്തുന്നവര്‍ക്ക് 1 കോടി രൂപ പരിതോഷികം നൽകുമെന്ന  പ്രഖ്യാപനവുമായി വാട്സാപ്പിലൂടെ രം​ഗത്തെത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
ബുൾഡോസർ വിവാദം; പ്രതിസന്ധിയിലായി കർണാടക കോണ്‍ഗ്രസ് സർക്കാർ, വില നൽകേണ്ടിവരുമെന്ന് വിമർശനം