ഇടുക്കിയില്‍ നാലംഗ കുടുംബത്തെ കാണാനില്ല, വീടിന്‍റെ ഭിത്തിയില്‍ രക്തക്കറ കണ്ടെത്തി

Published : Aug 01, 2018, 10:31 AM ISTUpdated : Aug 01, 2018, 12:29 PM IST
ഇടുക്കിയില്‍ നാലംഗ കുടുംബത്തെ കാണാനില്ല, വീടിന്‍റെ ഭിത്തിയില്‍ രക്തക്കറ കണ്ടെത്തി

Synopsis

മുണ്ടൻ മുടി കാനാട്ട് കൃഷ്ണൻ, ഭാര്യ രണ്ട് മക്കൾ എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാനില്ലന്ന് നാട്ടുകാർ പറയുന്നത്. 

ഇടുക്കി: മുണ്ടൻമുടി കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലു പേരെ കാണാനില്ല. മുണ്ടൻ മുടി കാനാട്ട് കൃഷ്ണൻ, ഭാര്യ രണ്ട് മക്കൾ എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാനില്ലന്ന് നാട്ടുകാർ പറയുന്നത്. കാളിയാർ പോലീസെത്തി വീട് തുറന്നു പരിശോധന നടത്തി വരികയാണ്. വീടിനുള്ളിലും ഭിത്തിയിലും രക്തം പുരണ്ടിട്ടുള്ളതായും നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.

നാലു ദിവസമായി അയല്‍ വീട്ടുകാരെ കാണാതായതോടെ സമീപവാസി അന്വേഷിച്ചു ചെന്നു. അപ്പോഴാണ് വീട്ടില്‍ അവരില്ലെന്ന് മനസിലായത്. തുടര്‍ന്ന് ഭിത്തിയിലും തറയിലുമായി രക്തക്കറ കണ്ടതോടെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന്  കാളിയാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി വാതില്‍ തുറന്ന് പരിശോധന നടത്തുകയാണ്. വീടിനുള്ളില്‍ ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.  രക്തം തളം കെട്ടിയ നിലയിലും മറ്റിടങ്ങളില്‍ രക്തക്കറയും കണ്ടെത്തിയതായാണ് പൊലീസ് നല്‍കുന്ന വിവരം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ