റിമാന്‍ഡ് പ്രതിയുടെ മരണം; സിബിഐ അന്വേഷിക്കണം പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

Published : Aug 01, 2018, 12:06 AM IST
റിമാന്‍ഡ് പ്രതിയുടെ മരണം; സിബിഐ അന്വേഷിക്കണം പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

Synopsis

മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത അനീഷിനെ, കഴിഞ്ഞയാഴ്ചാണ് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത്. 

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ റിമാൻഡ് പ്രതിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന്  
ബന്ധുക്കൾ. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ അനീഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ
നിലപാട്.

മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത അനീഷിനെ, കഴിഞ്ഞയാഴ്ചാണ് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത്. പ്രതികളുടെ സെല്ലില്‍ ബുധനാഴ്ചയാണ് അനീഷിനെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് സ്വദേശിയായ അനീഷിനെ കേരള അതിര്‍ത്തിയില്‍ നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹം ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ല. കന്യാകുമാരി അനീഷിന്‍റെ വിളവന്‍കോട്ടെ വീട്ടില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെത്തി പിന്തുണ പ്രഖ്യാപിച്ചു.

പാറശാല എംഎൽഎ ഹരീന്ദ്രനൊപ്പം ബന്ധുക്കൾ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു. മയക്കുമരുന്നിന് അടിമയായ അനീഷ് ലഹരി കിട്ടാതെ അസ്വസ്ഥനായി സെല്ലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചുവെന്നാണ് പോലീസിന്‍റെ വിശദീകരണം. മെഡിക്കല്‍ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ