
കൊൽക്കത്ത: പതിനാല് വയസ്സുകാരിയുടെ തൊണ്ടയിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് ഒമ്പത് സൂചികൾ. വിശ്വാസത്തിന്റെ പേരിലാണ് കൊൽക്കത്തയിൽ അപരൂപ എന്ന പെൺകുട്ടിയുടെ തൊണ്ടയിൽ ഇത്രയും സൂചി കുത്തിയിറക്കിയത്. നദിയ ജില്ലയിലെ കൃഷ്ണനഗർ സ്വദേശിയാണ് പെൺകുട്ടി.
കുട്ടിയെ ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ എങ്ങനെയാണ് സൂചി തൊണ്ടയിലെത്തിയതെന്ന് തുറന്ന് പറഞ്ഞിരുന്നില്ല. പിന്നീട് സൂചി പുറത്തുനിന്ന് കുത്തിയിറക്കിയതാണെന്ന് കുട്ടിയെ ചികിത്സിക്കുന്ന സീനിയർ ഡോക്ടറാണ് കണ്ടെത്തിയത്.
ഡോക്ടർമാർ കുട്ടിയോട് ചോദിച്ചപ്പോഴാണ് അവളെ രക്ഷിതാക്കൾ ദത്തെടുത്തതാണെന്നും അവരുടെ മകൻ മൂന്ന് വർഷം മുമ്പ് മരിച്ചുപോയതാണെനന്നും വ്യക്തമായത്. മകന്റെ മരണത്തിന് ശേഷം പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായിരുന്നു.
തുടർന്ന് കുട്ടിയെ ഒരു പുരോഹിതനെ കാണിക്കുകയായിരുന്നു. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നും എന്നാൽ ആശുപത്രിയിൽ തുടരുമെന്നും ഡോക്ടർമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam