റഫാല്‍ അഴിമതി; മോദി സര്‍ക്കാര്‍ എല്ലാവരേയും കടത്തിവെട്ടിയെന്ന് ആന്‍റണി

Published : Sep 27, 2018, 06:13 PM ISTUpdated : Sep 27, 2018, 06:14 PM IST
റഫാല്‍ അഴിമതി; മോദി സര്‍ക്കാര്‍ എല്ലാവരേയും കടത്തിവെട്ടിയെന്ന് ആന്‍റണി

Synopsis

റഫാൽ യുദ്ധ വിമാനങ്ങളുടെ അടിസ്ഥാന വില കൂടുതലാണെന്ന് പ്രതിരോധ വകുപ്പിലെ ജോയിന്‍റെ സെക്രട്ടറി രാജീവ് വര്‍മ ഫയലിൽ രേഖപ്പടുത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. എതിര്‍ത്ത ഉദ്യോഗസ്ഥനെ പിന്നീട് പ്രതിരോധമന്ത്രാലയത്തിൽ നിന്ന് ഡൽഹി ഡെവല്പമെന്‍റ് അതോററ്റിയിലേയ്ക്ക് മാറ്റുകയായിരുന്നു

ദില്ലി:റഫാൽ അഴിമതിയിൽ മോദി സർക്കാര്‍ എല്ലാവരേയും കടത്തിവെട്ടിയെന്ന് എ.കെ.ആന്‍റണി . പതിനായിരക്കണക്കിന് കോടി രൂപ ഇഷ്ടക്കാര്‍ക്ക് കിട്ടാന്‍ പ്രധാനമന്ത്രി കൂട്ട് നില്‍ക്കുന്നുവെന്നും ആന്‍റണി ആരോപിച്ചു.

റഫാൽ യുദ്ധ വിമാനങ്ങളുടെ അടിസ്ഥാന വില കൂടുതലാണെന്ന് പ്രതിരോധ വകുപ്പിലെ ജോയിന്‍റെ സെക്രട്ടറി രാജീവ് വര്‍മ ഫയലിൽ രേഖപ്പടുത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. എതിര്‍ത്ത ഉദ്യോഗസ്ഥനെ പിന്നീട് പ്രതിരോധമന്ത്രാലയത്തിൽ നിന്ന് ഡൽഹി ഡെവല്പമെന്‍റ് അതോററ്റിയിലേയ്ക്ക് മാറ്റുകയായിരുന്നു. എതിര്‍പ്പ് തള്ളി കരാറിന് വഴിയൊരുക്കിയ ഡയറക്ടര്‍ ജനറൽ സ്മിത നാഗരാജിനെ വിരമിച്ചയുടനെ കേന്ദ്ര സര്‍ക്കാര്‍ യു.പി.എസ്.സി അംഗവുമാക്കി. വിയോജിപ്പും അതിനെ മറികടന്ന രീതിയും സി.എ.ജി പരിശോധിക്കുന്നതായി ദേശീയ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.   

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു