'പഠിപ്പിച്ചു എന്ന തെറ്റുമാത്രമാണ് ചെയ്തത്'; എബിവിപി പ്രവര്‍ത്തകരുടെ കാല് പിടിച്ച് കോളേജ് പ്രൊഫസര്‍

By Web TeamFirst Published Sep 27, 2018, 5:32 PM IST
Highlights

മധ്യപ്രദേശില്‍ വിദ്യാര്‍ഥികളുടെ കാലുപിടിക്കുന്ന അധ്യാപകന്‍റെ വീഡിയോ വൈറല്‍. മണ്ട്സൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി കോളേജിലെ പ്രൊഫസര്‍ ദിനേശ് ഗുപ്തയാണ് വിദ്യാര്‍ഥികളുടെ കാല് പിടിക്കുന്നത്. രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എബിവിപി പ്രവര്‍ത്തകരുടെ കാല് പിടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിദ്യാര്‍ഥികളുടെ കാലുപിടിക്കുന്ന അധ്യാപകന്‍റെ വീഡിയോ വൈറല്‍. മണ്ട്സൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി കോളേജിലെ പ്രൊഫസര്‍ ദിനേശ് ഗുപ്തയാണ് വിദ്യാര്‍ഥികളുടെ കാല് പിടിക്കുന്നത്. രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എബിവിപി പ്രവര്‍ത്തകരുടെ കാല് പിടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

അധ്യാപകനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും പ്രതിഷേധത്തിനിടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് കേട്ട് നില്‍ക്കുന്നതിനിടെയാണ് പുറത്തുവന്ന അധ്യാപകന്‍ വിദ്യാര്‍ഥികളുടെ ഓരോരുത്തരുടേതായി കാല് പിടിച്ചത്. അപ്രതീക്ഷിതമായ അധ്യാപകന്‍റെ നീക്കത്തില്‍ വിദ്യാര്‍ഥികള്‍ കുതറിമാറി. മാറിപ്പോയ വിദ്യാര്‍ഥികളുടെ പിന്നാലെ ചെന്ന് അധ്യാപകന്‍ അവരുടെ കാല് പിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അവര്‍ വിദ്യാര്‍ഥികളായല്ല എത്തിയത്. രാഷ്ട്രീയക്കാരായാണ്. എന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് അവരുടെ മുന്നില്‍ ഞാന്‍ മുട്ടുമടക്കി കാല് തെട്ടത്.  വിദ്യാര്‍ഥികള്‍ പഠിച്ച് ജീവിതത്തില്‍ മെച്ചപ്പെടണമെന്ന് മാത്രമാണ് എന്‍റെ ആഗ്രഹം. മറ്റൊന്നിനെ കുറിച്ചും ഞാന്‍ ചിന്തിക്കാറില്ല. പ്രൊഫസര്‍ ഗുപ്ത പറയുന്നു. പഠിപ്പിക്കുകയെന്ന തെറ്റു മാത്രമാണ് ഞാന്‍ ചെയ്തതെന്ന്  അധ്യാപകന്‍ പറയുന്നത്  വേറലായ വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. 

click me!