
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ അൺഫോളോ ചെയ്ത് അവഗണിക്കുന്നുവെന്ന് ആരോപിച്ച് എംഎൽഎ അൽക ലാംബയുടെ രാജി ഭീഷണി. പാർട്ടി വിടാനാണ് തന്റെ തീരുമാനമെന്നു എഎപി നിലപാട് വ്യക്തമാക്കണമെന്നും അൽക ലാംബ ആവശ്യപ്പെട്ടു. എഎപി തന്നയാണ് ഇക്കാര്യം അറിയിച്ചത്. തന്നെ ട്വിറ്ററിൽ അൺഫോളോ ചെയ്തും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കിയും ഒഴിവാക്കുകയാണ് എന്നാണ് അൽകയുടെ ആരോപണം.
എന്നാൽ അൽകയെ പുറത്താക്കാൻ പാർട്ടി യാതൊരു വിധത്തിലും ശ്രമിച്ചിട്ടില്ലെന്നും അവരാണ് പുറത്താകാൻ ശ്രമിക്കുന്നതെന്നും പാർട്ടി വക്താവ് അറിയിച്ചു. അതിന് വേണ്ടിയാണ് അൽക ഇത്തരം ന്യായങ്ങൾ പറയുന്നത്. പാർട്ടി ആരെയെങ്കിലും സസ്പെൻഡ് ചെയ്താൽ തെറ്റ് തിരുത്തിയെന്ന് കണ്ടാൽ അവരെ തിരിച്ചെടുക്കാറുണ്ട്. പ്രസ്ഥാനങ്ങളിലും പാർട്ടികളിലും അംഗങ്ങളായിരിക്കുന്നവർ പാലിക്കേണ്ട ചില മര്യാദകളുണ്ട്. - എഎപി വക്താവ് വ്യക്തമാക്കി. ട്വിറ്ററിൽ നിന്നും അൺഫോളോ ചെയ്തത് കെജ്രിവാളിന്റെ വ്യക്തിപരമായ കാര്യമാണെന്നും പാർട്ടി വക്താവ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam