കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സര്‍ക്കാര്‍ ഏജന്‍റായി പ്രവര്‍ത്തിക്കുന്നു: അഭിഷേക് മനു സിംഗ്‍വി

By Web TeamFirst Published Jan 13, 2019, 4:48 PM IST
Highlights

സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയ സംരക്ഷിക്കാനായി സിവിസി ശ്രമിക്കുകയാണ്. എന്നാല്‍ അസ്താനയുടെ താല്‍പ്പര്യമല്ല പൊതുതാല്‍പ്പര്യമാണ് സിവിസി സംരക്ഷിക്കേണ്ടതെന്ന്  അഭിഷേക് മനു സിംഗ്‍വി പറഞ്ഞു

ദില്ലി: കേന്ദ്ര വിജിലൻസ് കമ്മീഷൻ സർക്കാർ ഏജന്‍റായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‍വി. സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയ സംരക്ഷിക്കാനായി സിവിസി ശ്രമിക്കുകയാണ്. എന്നാല്‍ അസ്താനയുടെ താല്‍പ്പര്യമല്ല പൊതുതാല്‍പ്പര്യമാണ് സിവിസി സംരക്ഷിക്കേണ്ടതെന്ന് അഭിഷേക് മനു സിംഗ്‍വി പറഞ്ഞു. റഫാല്‍ അഴിമതി ഒളിപ്പിക്കാനും സിവിസി ശ്രമിക്കുന്നതായും സിവിസിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

രാകേഷ് അസ്താനയെ സംരക്ഷിക്കാൻ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശ്രമിച്ചു എന്ന് അലോക്‍ വര്‍മ്മ, ജസ്റ്റിസ് എ കെ പട്നായികിനോട് പറഞ്ഞതിൻറെ രേഖകള്‍ പുറത്ത് വന്നിരുന്നു. തൻറെ വീട്ടിലെത്തി സിവിസി കെ ചൗധരി അസ്താനയ്ക്കെതിരായ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു എന്നാണ് അലോക് വർമ്മ വെളിപ്പെടുത്തിയത്. 

click me!