
പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് കാറും ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. എംബിബിഎസ് വിദ്യാർത്ഥിയാണ് മരിച്ചത്. ഒറ്റപ്പാലത്തിനടുത്ത് 19-ാം മൈലിലാണ് സംഭവം.
കൊഴിഞ്ഞാന്‍പാറ സ്വദേശി പ്രിൻസാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഒറ്റപ്പാലം പി കെ ദാസ് മെഡിക്കൽ കോളേജിലെ അവസാന വർഷ എം ബിബിഎസ് വിദ്യാർത്ഥിയാണ് പ്രിൻസ്.