
കോഴിക്കോട്: നടനും സംഗീതജഞ്നുമായ ഹരിനാരായണന്‍ കോഴിക്കോട്ടന്തരിച്ചു. 57 വയസ്സായിരുന്നു. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ബേപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ ആണ് ആദ്യചിത്രം. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന സിനിമയിലൂടെ ഈ അടുത്ത കാലത്ത് അദ്ദേഹം വീണ്ടും സിനിമയില്‍ സജീവമായിരുന്നു. മസാല റിപ്പബ്ലിക്, ചാര്‍ലി, കിസ്മത് എന്നീ സിനിമകളില്‍ രണ്ടാം വരവില്‍ അദ്ദേഹം സാന്നിധ്യമറിയിച്ചു.
ജോണിന്റെ ജീവിതശൈലി പിന്തുടര്‍ന്നിരുന്ന ഹരിനാരായണന്‍ സാംസ്കാരികസദസ്സുകളിലെ നിത്യ സാന്നിധ്യമായിരുന്നു. സ്വാതന്ത്യ ദിനത്തില്‍ കോഴിക്കോട്ട് തുംമ്രി സംഗീതക്കച്ചേരി നടത്താനിരിക്കെയാണ് തബലിസ്റ്റ് കൂടിയായ ഹരിനാരായണന്‍റെ അന്ത്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam